ചികിത്സയിലുള്ള യുവതിയുടേതാണ് കുഞ്ഞെന്ന് ഡോക്ടര്‍, അല്ലെന്ന് യുവതി; DNA പരിശോധന നടത്തും


പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതിയുടേതാണ് കുഞ്ഞെന്ന് കടപ്പുറം വനിത- ശിശു ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നെങ്കിലും കുട്ടി തന്റേതല്ലെന്ന നിലപാട് യുവതി ആവർത്തിക്കുകയാണ്. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ ഡി.എൻ.എ. പരിശോധന ഉൾപ്പെടെയുള്ളവ വേണ്ടിവന്നേക്കും.

Screengrab: Mathrubhumi News

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽനിന്നു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ പോലീസിനോട് നിർദേശിച്ചു.

കുഞ്ഞിന്റെ ജീവനു ഭീഷണിയാകുന്നവിധം പ്രവർത്തിച്ചവർക്കെതിരേ നടപടിയെടുക്കാൻ കമ്മിഷനംഗം അഡ്വ. ജലജാ ചന്ദ്രനാണ് പോലീസിനോട് നിർദേശിച്ചത്. കേസ് നടപടി സംബന്ധിച്ച റിപ്പോർട്ട് കമ്മിഷനു സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതിയുടേതാണ് കുഞ്ഞെന്ന് കടപ്പുറം വനിത- ശിശു ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നെങ്കിലും കുട്ടി തന്റേതല്ലെന്ന നിലപാട് യുവതി ആവർത്തിക്കുകയാണ്. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ ഡി.എൻ.എ. പരിശോധന ഉൾപ്പെടെയുള്ളവ വേണ്ടിവന്നേക്കും.

സംഭവവുമായി ബന്ധപ്പെട്ട് നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ചോദ്യം ചെയ്യാനായിട്ടില്ല. തിങ്കളാഴ്ച യുവതിയെ ഡിസ്ചാർജ് ചെയ്യും. ചോദ്യം ചെയ്യലിലും യുവതി കുട്ടിതന്റേതല്ലെന്നു നിഷേധിച്ചാലാണ് ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരുക.

കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ യുവതിയെ ആരോ സഹായിച്ചിട്ടുണ്ടാകാമെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുമ്പുകിട്ടുമോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിലും പരാജയപ്പെട്ടാൽ മാത്രമേ ശാസ്ത്രീയ പരിശോധനയ്ക്കു നീങ്ങുകയുള്ളൂവെന്നാണ് സൂചന. യുവതിയുടെ പ്ലാസന്റ (മറുപിള്ള) ആശുപത്രി അധികൃതർ സൂക്ഷിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് തുമ്പോളി വികസന ജങ്ഷനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടത്. യുവതി താമസിച്ചിരുന്ന വീടിന്റെ മതിലിനോടുചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നായിരുന്നു അത്. സംഭവത്തിന് ഒരുമണിക്കൂർ മുമ്പ് കടപ്പുറം വനിത- ശിശു ആശുപത്രിയിൽ യുവതി രക്തസ്രാവത്തിനു ചികിത്സ തേടിയിരുന്നു. ഇതോടെയാണ് ഈ യുവതി തന്നെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന സംശയമുയർന്നത്. ഡോക്ടർമാരുടെ പരിശോധനയിൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. എന്നാൽ, യുവതി നിഷേധിച്ചതോടെയാണ് പോലീസും ആശയക്കുഴപ്പത്തിലായത്.

കുഞ്ഞിനു സൗജന്യ ചികിത്സ ഉറപ്പാക്കും

സംസ്ഥാന ബാലാവകാശ കമ്മിഷനംഗം അഡ്വ. ജലജാ ചന്ദ്രൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ എന്നിവർ ഞായറാഴ്ച കടപ്പുറം ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. ശിശുരോഗവിദഗ്ധ ഡോ. സംഗീതയുമായി കുട്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. സൂപ്രണ്ടിന്റെ ഫോണിൽ ബന്ധപ്പെട്ട് കുട്ടിയുടെ ചികിത്സ പൂർണമായും സൗജന്യമാക്കാൻ നിർദേശിച്ചു. ഇക്കാര്യം ബാലാവകാശ കമ്മിഷൻ സർക്കാറിനോട് ആവശ്യപ്പെടും.

Content Highlights: Newborn girl found abandoned in Alappuzha - update


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented