ആക്രി പെറുക്കാനെത്തിയവര്‍ പൊന്തക്കാട്ടില്‍ കണ്ടത് നവജാതശിശുവിനെ; പ്രസവിച്ചിട്ട് മണിക്കൂറുകള്‍ മാത്രം


Screengrab: Mathrubhumi News

ആലപ്പുഴ: തുമ്പോളിയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ആക്രി ശേഖരിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് ആക്രി ശേഖരിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊന്തക്കാട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പരിശോധിച്ചപ്പോള്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

അതിനിടെ, വെള്ളിയാഴ്ച ഉച്ചയോടെ രക്തസ്രാവത്തെ തുടര്‍ന്ന് ഒരു യുവതി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി വിവരമുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.


Content Highlights: newborn baby found in bushes in alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented