തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി


Screengrab: Mathrubhumi News

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ ബിജീഷ് നിവാസില്‍ അശ്വതിയുടെ (28) ആണ്‍കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ തലശ്ശേരി പോലീസില്‍ പരാതി നല്‍കി. തലശ്ശേരി പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. പ്രസവത്തിനായി 25-ന് രാവിലെയാണ് യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്നുതന്നെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ കുഞ്ഞിനെ ജീവനോടെ ലഭിക്കുമായിരുന്നുവെന്ന് അശ്വതിയുടെ ഭര്‍ത്താവ് ബിജേഷ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ കുഞ്ഞ് അനങ്ങുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഉറങ്ങുന്നതായിരിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ കഴിഞ്ഞശേഷം അനക്കമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. വേദന വന്നിട്ട് ഒന്‍പതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് സ്‌കാന്‍ ചെയ്യാമെന്ന് ഡോക്ടറോട് പറഞ്ഞെങ്കിലും ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിജേഷ് പറഞ്ഞു. കുഞ്ഞിന് 3.2 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി.

പിഴവില്ലെന്ന്

ചികിത്സപ്പിഴവില്ലെന്ന് ചികിത്സിച്ച ഡോ. പ്രീജ പറഞ്ഞു. ഗര്‍ഭസ്ഥശിശു ഹൃദയാഘാതം മൂലമാണ് മരിച്ചത്. അനക്കമില്ലെന്ന് കണ്ടപ്പോള്‍ ശസ്ത്രക്രിയ നടത്തിയതായും ഡോക്ടര്‍ പറഞ്ഞു.

Content Highlights: newborn baby dies in thalassery general hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented