Screengrab: Mathrubhumi News
കോഴിക്കോട്: മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ.യെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വ്യാഴാഴ്ച രാത്രി തൊട്ടില്‍പ്പാലത്തെ ഹോട്ടലിലായിരുന്നു സംഭവം. വയനാട്ടില്‍നിന്ന് വരികയായിരുന്ന എസ്.ഐ. അനില്‍കുമാര്‍ തൊട്ടില്‍പ്പാലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചശേഷം ഹോട്ടലില്‍വെച്ച് ബില്ലിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന എസ്.ഐ. ബഹളമുണ്ടാക്കിയത്.
വിവരമറിഞ്ഞ് തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും എസ്.ഐ. ആദ്യം പോലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറായില്ല. ഒടുവില്‍ പോലീസ് സംഘം ഏറെ നിര്‍ബന്ധിച്ച് ഇയാളെ പോലീസ് വാഹനത്തില്‍ കയറ്റി സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എസ്.ഐ.യെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നതെന്നും സംഭവസമയം എസ്.ഐ. ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Content Highlights: new mahe sub inspector arrested in thottilppalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..