തെളിഞ്ഞത് ആറുകേസുകള്‍; മോഷണം നടത്തിയത് സഹോദരിക്ക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സമ്മാനിക്കാനെന്ന് മൊഴി


യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്ക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കാനാണ് മോഷണങ്ങള്‍ നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയത്. 

Photo Courtesy: NDTV

ന്യൂഡല്‍ഹി: മോഷണത്തിനിറങ്ങിയത് സഹോദരിക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനിക്കാന്‍ വേണ്ടിയാണെന്ന് യുവാവിന്റെ മൊഴി. വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത രോഹിണി സ്വദേശി തരുണ്‍(21) ആണ് മോഷണം നടത്താനുള്ള കാരണം പോലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം, ഇയാളെ പിടികൂടിയതോടെ ആറു മോഷണക്കേസുകളാണ് തെളിഞ്ഞതെന്നും ഇയാള്‍ക്കെതിരേ പത്തുകേസുകള്‍ നേരത്തെ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

ജൂലായ് ഏഴാം തീയതി സുല്‍ത്താന്‍പുരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സുരേന്ദ്ര എന്നയാളെ ആക്രമിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമം നടന്നിരുന്നു. കവര്‍ച്ചാശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഇതിനിടെ മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ നിലത്തുവീണു. തുടര്‍ന്ന് ഈ ഫോണ്‍ സഹിതം സുരേന്ദ്ര പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തരുണിലേക്ക് എത്തിയത്.

യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്ക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കാനാണ് മോഷണങ്ങള്‍ നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയത്.

അറസ്റ്റിലായ യുവാവില്‍നിന്ന് നേരത്തെ മോഷ്ടിച്ച ബൈക്കും മൊബൈല്‍ ഫോണുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കണ്ടെടുത്ത ബൈക്ക് വിജയ് വിഹാറില്‍നിന്നാണ് പ്രതി മോഷ്ടിച്ചത്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പ്രതി ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: new delhi theft case accused told he committed these crimes to gift e scooter for his sister

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented