പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ കൊടുക്കാൻ പോലും തയ്യാറല്ല; കുട്ടി തന്റേതല്ലെന്നാവർത്തിച്ച് യുവതി


കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് യുവതിയും ഇവിടെ രക്തസ്രാവത്തിനു ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ഇവർ തന്നെ പ്രസവിച്ചതാണ് കുട്ടിയെയെന്നു ഡോക്ടർമാർക്കു മനസ്സിലായി. എന്നാൽ, യുവതി ഇക്കാര്യം നിഷേധിച്ചു.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ ചോരക്കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) ഏറ്റെടുത്ത് ശിശുപരിചരണകേന്ദ്രത്തിലേക്കു മാറ്റും. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതി, കുട്ടി തന്റേതല്ലെന്ന് ആവർത്തിച്ച സാഹചര്യത്തിലാണിത്. പോലീസ് അന്വേഷണ റിപ്പോർട്ടും കുട്ടി പൂർണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ലഭിച്ചശേഷമായിരിക്കും നടപടി.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉറുമ്പു കടിച്ചിട്ടുള്ളതിനാൽ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരും. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. ജി. വസന്തകുമാരിയമ്മയും ശിശുക്ഷേസമിതിയംഗം കെ. നാസറും ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോഗ്യനില വിലയിരുത്തി.

യുവതി പ്രസവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അവർ അതു നിഷേധിക്കുകയാണ്. കുഞ്ഞിനു പാലുകൊടുക്കാൻ ഇവരോട് ആവശ്യപ്പെട്ടങ്കിലും തയ്യാറായിട്ടില്ല. അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ പോലീസിനോട് സി.ഡബ്ല്യു.സി. ആവശ്യപ്പെട്ടിട്ടുണ്ട്. കടപ്പുറം വനിതാ-ശിശു ആശുപത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്. യുവതിയിൽ നിന്നു നീക്കം ചെയ്ത പ്ലാസന്റ(മറുപിള്ള) ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവരെ അടുത്ത ദിവസം ഡിസ്ചാർജു ചെയ്യും. വെള്ളിയാഴ്ചരാവിലെയാണു തുമ്പോളി വികസനം ജങ്ഷനുസമീപം, ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ടനിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതരസംസ്ഥാനഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് യുവതിയും ഇവിടെ രക്തസ്രാവത്തിനു ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ഇവർ തന്നെ പ്രസവിച്ചതാണ് കുട്ടിയെയെന്നു ഡോക്ടർമാർക്കു മനസ്സിലായി. എന്നാൽ, യുവതി ഇക്കാര്യം നിഷേധിച്ചു. രണ്ടരക്കിലോയുള്ള സ്റ്റോൺ ഉണ്ടായിരുന്നെന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്. ഡോക്ടർമാർക്ക് ഇതുവിശ്വാസമായില്ല.

യുവതി താമസിച്ചിരുന്ന വീടിന്റെ മതിലിനോടുചേർന്നുള്ള കുറ്റിക്കാട്ടിലാണു കുട്ടിയെ കണ്ടത്. അതുകൊണ്ടുതന്നെ യുവതിയുടേതു തന്നെയാണ് കുഞ്ഞെന്ന നിഗനമത്തിലാണ് പോലീസ്.

Content Highlights: New-born baby girl found abandoned in bushes in Alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented