പ്രകൃതിചികിത്സയിലൂടെ സുഖപ്രസവം വാഗ്ദാനം; കുഞ്ഞ് മരിച്ചു, നഷ്ടപരിഹാരം ആറുലക്ഷം രൂപ


Representative Image | Photo: Gettyimages.in

മലപ്പുറം: മൂന്നു പ്രസവങ്ങള്‍ക്കും ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീക്ക് പ്രകൃതിചികിത്സാ-യോഗ സമ്പ്രദായത്തില്‍ സ്വാഭാവിക പ്രസവം വാഗ്ദാനംചെയ്യുകയും അഞ്ചുമാസത്തെ ചികിത്സയ്‌ക്കൊടുവില്‍ പ്രസവസമയത്ത് കുഞ്ഞ് മരിക്കാനിടയാവുകയും ചെയ്‌തെന്ന പരാതിയില്‍ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. ചികിത്സച്ചെലവ് ഉള്‍പ്പടെ 6,24,937 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. കുട്ടി മരിച്ചത് ചികിത്സിച്ചവരുടെ വീഴ്ചയാണെന്ന് കമ്മിഷന്‍ കണ്ടെത്തി.

മൂന്നു പ്രസവവും സിസേറിയന്‍ മുഖേനയായിരുന്നാലും സ്വാഭാവിക പ്രസവം നടക്കുമെന്നറിഞ്ഞാണ് നാലാമത്തെ പ്രസവത്തിന് പരാതിക്കാരി വാളക്കുളത്തുള്ള സ്പ്രൗട്ട്‌സ് ഇന്റര്‍നാഷണല്‍ മെറ്റേര്‍ണി സ്റ്റുഡിയോ എന്ന സ്ഥാപനത്തിലെത്തിയത്.

സ്വാഭാവിക പ്രസവത്തിനു തടസ്സമില്ലെന്ന് പരിശോധിച്ചശേഷം പറഞ്ഞതിനാല്‍ അഞ്ചുമാസം സ്ഥാപനത്തിലെ ചികിത്സാരീതികള്‍ പിന്തുടര്‍ന്നു. പ്രസവവേദനയെത്തുടര്‍ന്ന് സ്ഥാപനത്തിലെത്തി. മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രസവിച്ചില്ല. അവശനിലയിലായ ഇവരെ പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെവെച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചു. ദീര്‍ഘകാലത്തെ ചികിത്സയ്ക്കുശേഷവും അവശനിലയില്‍ തുടര്‍ന്നതിനാല്‍ പരാതിക്കാരി ഉപഭോക്തൃകമ്മിഷനെ സമീപിക്കുകയായിരുന്നു.

പരാതിക്കാരിയെയും ചികിത്സിച്ചവരെയും കമ്മിഷന്‍ വിചാരണചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞശേഷം സ്വാഭാവികരീതിയിലുള്ള പ്രസവം അപകടമാണെന്ന് അറിഞ്ഞുകൊണ്ടും മതിയായ സുരക്ഷാസംവിധാനമില്ലാതെയും ഒരു പ്രസവ വിദഗ്ധയുടെ മേല്‍നോട്ടമില്ലാതെയുമാണ് പ്രസവശുശ്രൂഷയ്ക്ക് ശ്രമിച്ചതെന്നു കമ്മിഷന്‍ കണ്ടെത്തി. ഇത്തരം പരീക്ഷണം നടത്താന്‍ പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതമുണ്ടായിരുന്നില്ല. സമാനമായ സംഭവങ്ങള്‍ ജില്ലയില്‍ ആവര്‍ത്തിക്കുന്നതായും കമ്മിഷന് ബോധ്യമായി.

കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷനാണ് പരാതി പരിഗണിച്ചത്. വിധിപ്രകാരമുള്ള തുക ഒരുമാസത്തിനകം പരാതിക്കാരിക്കു നല്‍കണം. അല്ലാത്തപക്ഷം ഒന്‍പതുശതമാനം പലിശസഹിതം നല്‍കണമെന്നാണ് വിധി.

Content Highlights: new born baby dies while delivery in naturopathy treatment order for compensation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented