യുവതിയെ കൊലപ്പെടുത്തി കൊച്ചിയില്‍നിന്ന് മുങ്ങി; പ്രതി നേപ്പാളില്‍ പിടിയില്‍


റാം ബഹദൂർ ബിസ്തി, ഭഗീരഥി ധാമി

കൊച്ചി: എളംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നേപ്പാള്‍ സ്വദേശി റാം ബഹദൂര്‍ ബിസ്തി നേപ്പാളില്‍ പിടിയിലായെന്ന് വിവരം. നേപ്പാള്‍ പോലീസിന്റെ സഹായത്തോടെയാണ് കേരള പോലീസ് സംഘം പ്രതിയെ കണ്ടെത്തിയത്. പ്രതിയെ ഇനി കേരള പോലീസിന് കൈമാറി കൊച്ചിയില്‍ എത്തിക്കും.

നേപ്പാളിലെത്തിയ കേരള പോലീസ് സംഘം കഴിഞ്ഞദിവസം റാം ബഹദൂറിന്റെ താമസസ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണസംഘം ഇവിടെ എത്തിയപ്പോഴേക്കും റാം ബഹദൂര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് നേപ്പാള്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

ഒക്ടോബര്‍ 24-നാണ് എളംകുളത്തെ വാടകവീട്ടില്‍ നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരും പോലീസും നടത്തിയ പരിശോധനയിലാണ് നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്.

യുവതിക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ ശാസ്ത്രി കൊലപാതകം നടത്തിയ ശേഷം നാടുവിട്ടെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വാടകയ്ക്ക് വീട് എടുക്കാനായി ഇയാള്‍ നല്‍കിയ പല രേഖകളും വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കൊല്ലപ്പെട്ട യുവതിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു.

റാം ബഹദൂര്‍ ഇന്ത്യയിലെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും സ്വന്തമാക്കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റാം ബഹദൂര്‍ സ്ഥിരം സന്ദര്‍ശിച്ചിരുന്ന ഡല്‍ഹി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും അന്വേഷണസംഘം തിരച്ചില്‍ നടത്തി.

അതിനിടെ, കൊല്ലപ്പെട്ട നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത് വൈകുമെന്നാണ് സൂചന. നേപ്പാളിലുള്ള അടുത്ത ബന്ധുക്കള്‍ ബുധനാഴ്ചയും മൃതദേഹം തിരിച്ചറിയാന്‍ എത്തിയില്ല. ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയാക്കി ഉറപ്പിച്ച ശേഷം മാത്രമേ ബന്ധുക്കള്‍ക്ക് കൈമാറൂ.

മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയിരുന്നതിനാലാണ് ഭഗീരഥിയാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തുന്നത്. ഭഗീരഥിയുടെ രണ്ട് ബന്ധുക്കള്‍ ബെംഗളൂരുവില്‍ നിന്ന് എത്തിയിരുന്നു. എന്നാല്‍, രക്തബന്ധമുള്ളവരുടെ ഡി.എന്‍.എ. എടുത്ത് പരിശോധിച്ചാല്‍ മാത്രമേ മരിച്ചത് ഭഗീരഥിയാണെന്ന് ഉറപ്പിക്കാനാകൂ. അതിനാല്‍ നേപ്പാളിലുള്ള മാതാപിതാക്കളോ സഹോദരങ്ങളോ എത്തണമെന്നാണ് പോലീസ് നിര്‍ദേശം.

Content Highlights: nepali woman murder in kochi suspected accused arrested from nepal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented