ചോദ്യംചെയ്യാന്‍ കിട്ടിയത് അഞ്ച് മിനിറ്റ്, കുറ്റംസമ്മതിച്ച് പ്രതി; ഫോണില്‍ മൃതദേഹത്തിന്റെ ചിത്രങ്ങളും


റാം ബഹദൂർ ബിസ്തി, ഭഗീരഥി ധാമി

കൊച്ചി: എളംകുളത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് നിര്‍ണായക തെളിവ് കിട്ടിയതായി സൂചന. പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂറിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. നേപ്പാളിലുള്ള അന്വേഷണ സംഘത്തിന് നേപ്പാളി പോലീസിന്റെ സഹായത്തോടെയാണ് ഇയാളുടെ മൊബൈലില്‍ നിന്നുള്ള തെളിവുകള്‍ ലഭിച്ചത്. റാം ബഹാദൂറിനെ ചോദ്യം ചെയ്യാന്‍ അഞ്ച് മിനിറ്റ് സമയമാണ് നേപ്പാള്‍ പോലീസ്, കേരള പോലീസിന് അനുവദിച്ചത്. ചോദ്യം ചെയ്യലില്‍ ഭഗീരഥി ധാമിയെ കൊലപ്പെടുത്തിയതായി റാം ബഹാദൂര്‍ സമ്മതിച്ചതായാണ് സൂചന.

നേപ്പാള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള റാം ബഹാദൂറിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നേപ്പാള്‍ സര്‍ക്കാരിനെ സമീപിച്ച് ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അപേക്ഷ നല്‍കും. നേപ്പാളിലേക്ക് പോയ അന്വേഷണ സംഘം തിങ്കളാഴ്ച രാത്രിയോടെ മടങ്ങിയെത്തി.



നേപ്പാളിലെ വിവിധ കുറ്റകൃത്യങ്ങളില്‍ റാം ബഹാദൂര്‍ പ്രതിയാണ്. ഈ കേസുകളിലാണ് ഇയാളെ നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലുള്ള മൃതദേഹം ഭഗീരഥി ധാമിയുടേത് തന്നെയെന്ന് ഉറപ്പിക്കാനുള്ള ഡി.എന്‍.എ. പരിശോധന ഇനിയും നടന്നിട്ടില്ല. ഡി.എന്‍.എ. പരിശോധനയ്ക്കായി ഭഗീരഥി ധാമിയുടെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ കേരള പോലീസ് ശേഖരിച്ചു.കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ഒപ്പം കൊച്ചിയിലെ വാടകവീട്ടിലാണ് റാം ബഹാദൂര്‍ ബിസ്തി താമസിച്ചിരുന്നത്. ഇയാള്‍ വര്‍ഷങ്ങളായി കൊച്ചിയിലായിരുന്നു താമസം.

മുടി വെച്ചുപിടിപ്പിക്കുന്ന (ഹെയര്‍ ഫിക്സിങ്) കടവന്ത്രയിലെ സ്ഥാപനത്തിലായിരുന്നു ആദ്യം. പിന്നീട് സ്വന്തം വീട്ടില്‍ തന്നെ ഈ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. മുമ്പ് നേപ്പാള്‍ സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളുമായി റാം ബഹാദൂര്‍ പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നു.


Content Highlights: nepali woman murder case kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented