ഷിബു
ആറ്റിങ്ങൽ: വീട്ടിൽക്കയറി സ്ത്രീയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. ഇടയ്ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകംവീട്ടിൽ ജി.ഷിബു (47)വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചുപരുത്തി സ്വദേശി സുജയ്ക്കാണ് വെട്ടേറ്റത്. ഇരുവരും ബന്ധുക്കളാണ്. കുട്ടികൾ തമ്മിലുള്ള തർക്കം രക്ഷിതാക്കളേറ്റെടുത്തതാണു വഴക്കിനും ആക്രമണത്തിനും കാരണമായത്.
ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞെത്തിയ ഷിബു, സുജയുടെ വീട്ടിൽ ചോദിക്കാനെത്തുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തുടർന്ന് ഷിബു വീട്ടിൽപ്പോയി വെട്ടുകത്തിയുമായെത്തി സുജയെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈക്കും വെട്ടേറ്റ സുജ തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിൽ ചികിത്സയിലാണ്.
ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദിന്റെ നേതൃത്വത്തിൽ എസ്.ഐ. അനൂപ്, എസ്.സി.പി.ഒ.മാരായ അജിത്ത്, ഷാനവാസ്, സി.പി.ഒ. പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Content Highlights: neighbour stabbed woman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..