മൃതദേഹം കണ്ടെത്തിയ ഏൽക്കാനയിലെ വീടിനു മുന്നിൽ പോലീസും നാട്ടുകാരും, ഇൻസെറ്റിൽ നീതു കൃഷ്ണൻ
ബദിയഡുക്ക: ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊട്ടിയം സ്വദേശിനി നീതു കൃഷ്ണന്റെ (30) മൃതദേഹമാണ് ബദിയഡുക്ക ഏല്‍ക്കാനയിലെ വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്. കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ പാടുകളും തലയ്ക്ക് പരിക്കുമുണ്ടെന്നുമാണ് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ഇതോടെ യുവതിയെ കൊലപ്പെടുത്തിയതാകമെന്ന സംശയം ബലപ്പെട്ടു.
യുവതിക്കൊപ്പം താമസിച്ചിരുന്ന പുല്‍പ്പള്ളിസ്വദേശി ആന്റോയെ (40) തിങ്കളാഴ്ചമുതല്‍ കാണാനില്ല. ഇയാള്‍ക്കായി സംസ്ഥാനത്തെ മറ്റു ജില്ലകളിലും മംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ബദിയഡുക്ക ഏല്‍ക്കാനയിലെ ഷാജിയുടെ റബ്ബര്‍തോട്ടത്തില്‍ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. ഇവര്‍ താമസിച്ചിരുന്ന വീട്ടിനകത്താണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ യുവതിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് കണ്ടെത്തിയത്. മൃതദേഹം കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
Content Highlights: neethu krishnan death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..