കൊല്ലം ആയൂർ മാർത്തോമാ കോളേജ്
കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അറസ്റ്റിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ക്കും വ്യാഴാഴ്ച അറസ്റ്റിലായ രണ്ടുപേര്‍ക്കുമാണ് ജാമ്യം ലഭിച്ചത്.
ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ആയൂര്‍ മാര്‍ത്തോമാ കോളേജിലെ അധ്യാപകനും കോ- ഓര്‍ഡിനേറ്ററും വ്യാഴാഴ്ച രാവിലെ കേസില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കും ജാമ്യം ലഭിച്ചു. നേരത്തെ അറസ്റ്റിലായ രണ്ട് ശുചീകരണ തൊഴിലാളികളാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇവര്‍ ജാമ്യം തേടി ഹൈക്കോടതിയെയാണ് സമീപിച്ചിരുന്നത്. അതിനാല്‍ കടയ്ക്കല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. ഇവരും വൈകാതെ കടയ്ക്കല്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.
കൊല്ലം ആയൂരിലെ മാര്‍ത്തോമ കോളേജില്‍ നടന്ന നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്നാണ് പരാതി. ആദ്യം ഒരു വിദ്യാര്‍ഥിനിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു.
Content Highlights: neet exam inner wear controversy case five accused get bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..