Screengrab: Mathrubhumi News
കൊല്ലം: ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന വിഷയത്തിലാണ് കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി. പ്രവര്‍ത്തകര്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോളേജ് വളപ്പിലേക്ക് അതിക്രമിച്ചുകയറിയ പ്രതിഷേധക്കാര്‍ കോളേജിന് നേരേ കല്ലെറിയുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പോലീസിന് നേരേയും കല്ലേറുണ്ടായി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
കെ.എസ്.യു. പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി കോളേജിലേക്ക് എത്തിയത്. ഇവര്‍ പോലീസിന് നേരേ കല്ലെറിഞ്ഞു. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തിവീശി. പിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെയും പ്രകടനമെത്തി. ഇവര്‍ കോളേജിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തതോടെ പോലീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരേയും ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ എ.ബി.വി.പിക്കാരും പ്രതിഷേധവുമായി കോളേജിന് മുന്നിലെത്തി കല്ലേറ് നടത്തുകയായിരുന്നു.
സംഘര്‍ഷത്തിനിടെ കോളേജ് വളപ്പിനുള്ളില്‍ കടന്ന ചിലര്‍ നിരവധി ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കോളേജ് വളപ്പിലും പുറത്തും ഏകദേശം അരമണിക്കൂറോളം കലാപന്തരീക്ഷമായിരുന്നു. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ ചില പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോളേജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..