ശരീരത്തില്‍ സ്പര്‍ശിക്കും, അശ്ലീലസന്ദേശം; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അധ്യാപകന്‍ പിടിയില്‍


പരിശീലന കേന്ദ്രത്തിലെ ക്ലാസിനിടെ അധ്യാപകന്‍ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും മൊബൈലില്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതി.

പ്രതീകാത്മക ചിത്രം

ഗാസിയാബാദ്: നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗാസിയാബാദിലെ സ്വകാര്യ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ കെമിസ്ട്രി അധ്യാപകനെയാണ് 19-കാരിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പരിശീലന കേന്ദ്രത്തിലെ ക്ലാസിനിടെ അധ്യാപകന്‍ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും മൊബൈലില്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതി. 2021 ഒക്ടോബറിലാണ് പെണ്‍കുട്ടി ഗാസിയാബാദിലെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നത്. ക്ലാസിനിടെ പലതവണ അധ്യാപകനില്‍നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം.

നോട്ട്‌സ് തരുന്നതിനിടെ ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിക്കുന്നത് പതിവായിരുന്നു. ഇത് പലതവണ വിലക്കിയെങ്കിലും അധ്യാപകന്‍ ഉപദ്രവം തുടര്‍ന്നു. മേയ് 29-ാം തീയതി മുറിയിലേക്ക് വിളിപ്പിച്ച അധ്യാപകന്‍ മോശമായി പെരുമാറിയെന്നും അധ്യാപകനെ തള്ളിമാറ്റിയാണ് താന്‍ രക്ഷപ്പെട്ടതെന്നും 19-കാരിയുടെ പരാതിയില്‍ പറയുന്നു.മൊബൈല്‍ഫോണിലേക്ക് പലതവണ അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

അടുത്തിടെ പെണ്‍കുട്ടി തന്നെ മറ്റൊരു പരിശീലന കേന്ദ്രത്തില്‍ ചേര്‍ക്കണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നി മകളോട് വിവരങ്ങള്‍ തിരക്കിയപ്പോളാണ് പെണ്‍കുട്ടി എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: neet exam coaching center teacher arrested for molesting girl student

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented