36 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത്: അറസ്റ്റിലായ നൈജീരിയന്‍ യുവതി ഇനി വിയ്യൂര്‍ ജയിലില്‍


യുകാമ ഇമ്മാനുവേല ഒമിഡു

നെടുമ്പാശ്ശേരി: മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ നൈജീരിയന്‍ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാലാണിതെന്നാണ് വിവരം.

തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം തിരുവോണ ദിനത്തിലാണ് ഡല്‍ഹി പോലീസ് കൊച്ചിയിലെത്തിച്ചത്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിയ്യൂരിലേക്ക് മാറ്റിയത്.

ഇവരെ ജയിലിലെത്തി ചോദ്യം ചെയ്യുന്നതിന് അനുമതി തേടി കസ്റ്റംസ് ശനിയാഴ്ച ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ഇവരുടെ ഡല്‍ഹി ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഓഗസ്റ്റ് 21-നാണ് കൊച്ചി വിമാനത്താവളത്തില്‍ 36 കോടി രൂപ വില വരുന്ന 18 കിലോ മെഥാക്വിനോള്‍ പിടികൂടിയത്. സിംബാബ്വേയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരുടെ പക്കല്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയില്‍ കാത്തുനിന്നിരുന്ന നൈജീരിയില്‍ സ്വദേശിനിയെ കസ്റ്റംസ് തന്ത്രപരമായി ഹോട്ടലില്‍നിന്നു പിടികൂടുകയായിരുന്നു.

Content Highlights: nedumbassery drugs case nigerian woman transferred to viyyur jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented