നയന സൂര്യ
തിരുവനന്തപുരം: സംവിധായക നയനാസൂര്യന് മരിച്ചുകിടന്നിരുന്ന മുറിയുടെ വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നുവെന്ന വാദവുമായി സുഹൃത്ത്. കേസിന്റെ പുനഃപരിശോധനയില്‍ വാതില്‍ കുറ്റിയിട്ടിരുന്നില്ല എന്നായിരുന്നു പോലീസ് നിഗമനം. ഇതിനു പിന്നാലെ കുറ്റിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത് എത്തിയതോടെ കേസിലെ ദുരൂഹത ഏറി. പൂട്ടിയിരുന്നില്ല എന്ന പുനഃപരിശോധനാ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനു കൈമാറിയത്.
നയനയുടെ മൃതദേഹം ആദ്യം കണ്ട സുഹൃത്തുക്കളില്‍ ഒരാളായ ആലപ്പാട് സ്വദേശി ഷംനാജ് ആണ് ഇപ്പോള്‍ രംഗത്തെത്തിയത്. തോള്കൊണ്ട് ശക്തമായി ഇടിച്ചാണ് നയന കിടന്നിരുന്ന മുറിയുടെ വാതില്‍ തുറന്നതെന്നും ഷംനാജ് പറഞ്ഞു.
പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ നയനയുടെ കഴുത്തിലെ മുറിവുകളോ ചുരുട്ടിയ നിലയില്‍ കണ്ടെന്നു പറയുന്ന പുതപ്പോ ശ്രദ്ധയില്‍പ്പെട്ടില്ല. അവിടെ പൂട്ട് ഉണ്ടായിരുന്നോ എന്നും അത് ഇളകിപ്പോയിട്ടുണ്ടോ എന്നുമൊക്കെ അന്വേഷിക്കേണ്ടത് പോലീസായിരുന്നു. കതക് ഇറുകിയടഞ്ഞിരുന്നതാണെങ്കില് പിന്നീട് പോലീസ് അടച്ചുനോക്കുമ്പോള് അറിയാമായിരുന്നു. നയനയെ നാട്ടിലേക്കു കൊണ്ടുപോകാനാണ് അന്ന് തിരുവനന്തപുരത്തു വന്നത്. ഇക്കാര്യങ്ങളെല്ലാം അന്ന് പോലീസിനു മൊഴികൊടുത്തിരുന്നു. എന്നാല്‍, െഫാറന്‍സിക് സര്‍ജന്റെ മൊഴിപോലും തിരുത്തിയ പോലീസ്, താന്‍ പറഞ്ഞ മൊഴിതന്നെയാണോ എഴുതിവെച്ചിരിക്കുന്നത് എന്നറിയില്ല- ഷംനാജ് പറഞ്ഞു.
തുറന്ന വാതില്‍ വീണ്ടും അടയ്ക്കാന്‍ ശ്രമമോ?
തിരുവനന്തപുരം: നയനയുടേത് ആത്മഹത്യയോ ഷുഗര്‍നില താഴ്ന്ന് പരസഹായം കിട്ടാതെയുള്ള മരണമോ ആണെന്ന് വിചിത്ര 'കണ്ടെത്തല്‍' നടത്തിയാണ് ആദ്യം അന്വേഷണം നടത്തിയ മ്യൂസിയം പോലീസ് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. മുറിയുടെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടിരുന്നുവെന്ന നിര്‍ണായക വിവരം ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് അങ്ങനെ തീര്പ്പിലെത്തിയത്.
എന്നാല്‍, കേസ് പുനഃപരിശോധിച്ച ഡി.സി.ആര്.ബി. എ.സി. ദിനിലിന്റെ അന്വേഷണത്തില്‍ ഈ വാദം പൊളിഞ്ഞു. വാതില്‍ പൂട്ടിയിരുന്നില്ല എന്ന നിഗമനമായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഈയൊരു ഘട്ടത്തില്‍ വാതില്‍ പൂട്ടിയിരുന്നുവെന്ന വാദവുമായി സുഹൃത്തെത്തിയതാണ് സംശയം ജനിപ്പിക്കുന്നത്.
അതേസമയം, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നയനയുടെ സുഹൃത്ത് മെറിന് പറഞ്ഞത് വാതില്‍ കുറ്റിയിട്ടിരുന്നോ എന്നറിയില്ലെന്നും കൈകൊണ്ടു ശക്തമായി തള്ളിത്തുറക്കുകയായിരുന്നു എന്നുമായിരുന്നു. കേസിന്റെ പുനഃപരിശോധനയില്‍ എ.സി. ദിനിലിന്റെ നേതൃത്വത്തില്‍, മെറിനുമായി നയന താമസിച്ചിരുന്ന വീട്ടിലെത്തി തെളിവെടുത്തിരുന്നു.
വാതില്‍ കൈകൊണ്ടു തള്ളിത്തുറക്കുകയായിരുന്നുവെന്ന മൊഴിയില്‍ മെറിന് ഉറച്ചുനിന്നു. 148 സെന്റിമീറ്ററാണ് നയനയുടെ ഉയരം. സുഹൃത്ത് മെറിനും അതേ ഉയരമാണ്. മെറിനെക്കൊണ്ട് നയന മരിച്ചുകിടന്ന മുറിയുടെ വാതിലിന്റെ മുകളിലത്തെ കുറ്റിയിടീക്കാന് പോലീസ് ശ്രമിച്ചു. എന്നാല്‍, കൈയെത്തിയെങ്കിലും കുറ്റിയിടാന്‍ സാധിച്ചില്ല. ഇതോടെ വാതില്‍ പൂട്ടിയിരുന്നില്ല എന്ന നിഗമനത്തിലെത്തി. ആ വാതിലിന്റെ കുറ്റി ഇറുക്കിയടയ്ക്കാന്‍ കഴിയുന്നതും ആയിരുന്നില്ല. നയന വാതിലിന്റെ മധ്യഭാഗത്തെ കുറ്റിയാണ് ഇടാറെന്ന് ഒപ്പം താമസിച്ചിട്ടുള്ള മറ്റു സുഹൃത്തുക്കളും പറയുന്നുണ്ട്. മാത്രമല്ല, മരണം നടന്നശേഷം പോലീസ് എടുത്ത ഫോട്ടോയില്‍ വാതിലിന്റെ കുറ്റിക്ക് ഒരു കേടുപാടും സംഭവിച്ചതായി കണ്ടില്ല.
Content Highlights: nayana surya death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..