നയന സൂര്യ
തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യന്റെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കലിലേക്ക് കടക്കുന്നു. ഉടൻതന്നെ പുതിയ ഫയൽ തുറന്ന് അന്വേഷണത്തിലേക്ക് കടക്കുമെന്ന് സംഘത്തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി. എസ്. മധുസൂദനൻ അറിയിച്ചു.
ഫയലുകൾ പഠിച്ച 13 അംഗ ക്രൈംബ്രാഞ്ച് സംഘം പല സംഘങ്ങളായി തിരിഞ്ഞ് ചർച്ചനടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എല്ലാവരും ഒരുമിച്ചുള്ള യോഗം ചേരും. തുടർന്നുള്ള ദിവസങ്ങളിൽ മൊഴിയെടുക്കലിലേക്ക് കടക്കും.
നയനയുടെ മരണശേഷം ആദ്യം മൊഴിനൽകിയ സഹോദരൻ മധു, നയന മരിച്ചുകിടന്ന മുറിയിൽ ആദ്യം പ്രവേശിച്ച മൂന്നു സുഹൃത്തുക്കൾ തുടങ്ങിയവരുടെ പുതിയ മൊഴിയാണ് ആദ്യം ശേഖരിക്കുക. ആദ്യഘട്ട അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സംഘം വിശദമായി ചോദ്യംചെയ്യും. ഇവരുടെ മൊഴികൾ കേസിൽ നിർണായകമാണ്.
ജനവരി അഞ്ചിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2019 ഫെബ്രുവരി 24-നാണ് നയനാ സൂര്യനെ താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷുഗർനില താഴ്ന്ന് പരസഹായം കിട്ടാതെ മരിച്ചെന്നായിരുന്നു മ്യൂസിയം പോലീസിന്റെ റിപ്പോർട്ട്. നയനയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്ന തെളിവുകളുമായി ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് കേസ് വീണ്ടും ചർച്ചയായതും ക്രൈംബ്രാഞ്ചിലേക്ക് എത്തിയതും.
Content Highlights: Nayana Surya death
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..