ദേശീയപതാകയെ അപമാനിച്ച സംഭവത്തിൽ പിടിയിലായ പ്രതികളെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ നിന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു | Photo - mathrubhumi.com
കൊച്ചി: തൃപ്പുണിത്തുറയിൽ ദേശീയപതാക മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കമ്പലത്തെ ഷമീർ, ഇടുക്കിയിലെ മണി ഭാസ്കർ, തോപ്പുംപടിയിലെ സജാർ എന്നിവരെയാണ് തൃപ്പുണിത്തുറ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് ഇരുമ്പനത്ത് ദേശീയ പതാക മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂർവം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതികൾ കോസ്റ്റ് ഗാർഡിൽനിന്നും മാലിന്യം ശേഖരിച്ച ശേഷം യാർഡിൽ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ തൃപ്പുണിത്തുറ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പതാക എങ്ങനെ വന്നു എന്നും ആരുടേതാണെന്നും ആര് വഴിയാണ് വന്നതെന്നും അന്വേഷിക്കും. കോസ്റ്റ് ഗാർഡിന്റെ പതാകയും നേവിയുമായി ബന്ധപ്പെട്ട കാര്യവും ഇതിനൊപ്പമുണ്ട്. അവരുടെ ഇടപെടൽ ഉണ്ടോ എന്നത് അന്വേഷിക്കാതെ പറയാൻ പറ്റില്ല - ഡിസിപി വി.യു കുര്യാക്കോസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..