'കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിച്ചെന്ന് യുവതി, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു'; സ്‌കെച്ചില്‍ നിരവധിപേര്‍


സി.കെ അഭിലാല്‍ \ മാതൃഭൂമി ന്യൂസ്‌

മാസം 18,000 രൂപ സ്ഥിര ശമ്പളമുണ്ടെന്ന് പറഞ്ഞാണ് എത്തിച്ചത്. ആദ്യ ദിവസം ശമ്പളമായി 1000 രൂപ നല്‍കിയിരുന്നു. രണ്ടാം ദിവസം ജോലി കഴിഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ ലൈലയും ഭര്‍ത്താവും ചേര്‍ന്ന് വീട്ടിലേക്ക് ക്ഷണിക്കുകയും അകത്ത് കയറിയപ്പോള്‍ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയുമായിരുന്നു.

ഷിഹാബ്(ഷാഫി), ലൈല, ഭഗവൽസിങ് | Photo: Special Arrangement

പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതികള്‍. രണ്ടുപേരെ നരബലി നടത്തിയ പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നരബലിക്കുമുമ്പ്, ഇലന്തൂരിലെ വീട്ടില്‍ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വില്‍പ്പനക്കാരിയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു. കെട്ടിയിടാന്‍ ശ്രമിക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരി ഓടിരക്ഷപ്പെടുകയായിരുന്നു. പത്മയുടേയും റോസ്‌ലിന്റെയും മൃതദേഹങ്ങള്‍ ശാസ്ത്രീയമായാണ് വെട്ടിമുറിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മുന്‍പ് സ്‌കെച്ചിട്ടിരുന്ന രണ്ട് സ്ത്രീകള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ഇരകളെ പ്രതികള്‍ തേടിയിരുന്നു. പത്തനംതിട്ടയില്‍ വെച്ച് ഒരു ലോട്ടറി വില്‍പ്പനക്കാരിയെ പരിചയപ്പെട്ട ഷാഫി തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലിക്ക് അവസരമുണ്ടെന്ന് ബോധ്യപ്പെടുത്തി ഇലന്തൂരിലെ ഭഗവല്‍ സിങ്- ലൈല ദമ്പതികളുടെ വീട്ടില്‍ എത്തിച്ചിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകള്‍ മുഴുവനും ഒരുമിച്ച് വാങ്ങിയാണ് സൗഹൃദം സ്ഥാപിച്ചത്.



മാസം 18,000 രൂപ സ്ഥിര ശമ്പളമുണ്ടെന്ന് പറഞ്ഞാണ് എത്തിച്ചത്. ആദ്യ ദിവസം ശമ്പളമായി 1000 രൂപ നല്‍കിയിരുന്നു. രണ്ടാം ദിവസം ജോലി കഴിഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ ലൈലയും ഭര്‍ത്താവും ചേര്‍ന്ന് വീട്ടിലേക്ക് ക്ഷണിക്കുകയും അകത്ത് കയറിയപ്പോള്‍ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയുമായിരുന്നു. കുതറിയോടിയ യുവതി പിന്നീട് വീടിന് പുറത്തെത്തി സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി രക്ഷപ്പെടുത്തുകയായിരുന്നു.

പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരെ കൊലപ്പെടുത്തിയതിന് സമാനമായി മറ്റ് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഷാഫിയില്‍ നിന്ന് പോലീസ് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി പേരെ ലക്ഷ്യമിട്ടിരുന്നവെന്ന ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് യുവതികളിലേക്ക് പോലീസ് എത്തിയത്. രണ്ടാമത്തെ യുവതി പന്തളം സ്വദേശിനിയാണ്. വീട്ടുജോലിക്ക് എത്തിയ ഇവരോട് ലൈലയും ഭര്‍ത്താവും ലൈംഗിക ചുവയോടെ സംസാരിച്ചതില്‍ സംശയം തോന്നി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Content Highlights: elanthoor murder, human sacrifice, shafi, bhagaval singh, laila


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented