CIയുടെ ബന്ധുവില്‍നിന്ന് കൈക്കൂലി, പിടികൂടിയ മയക്കുമരുന്ന് പുകയിലയാക്കി; സസ്‌പെന്‍ഷന്‍


25,000 രൂപ വാങ്ങിയശേഷം 3,000 രൂപ പിഴ ചുമത്തി കേസ് ലഘൂകരിച്ച് വിട്ടയക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം | മാതൃഭൂമി

അടിമാലി: മയക്കുമരുന്നുമായി പിടികൂടിയ സി.ഐ.യുടെ ബന്ധുവിൽനിന്ന് 25,000 രൂപ കൈകൂലി വാങ്ങിയ നർകോട്ടിക്ക് സി.ഐ. അടക്കം എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡുചെയ്തു.

അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സി.ഐ. പി.ഇ.ഷൈബുവിനെയും സ്ക്വാഡിലെ ഏഴ് ഉദ്യോഗസ്ഥരെയുമാണ് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ വ്യാഴാഴ്ച സസ്പെൻഡുചെയ്തത്. ചാലക്കുടി കൊരട്ടി സി.ഐ.യുടെ സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവരിൽനിന്നാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരമാണു ഷൈബു, പ്രിവന്റീവ് ഓഫീസർമാരായ എം.സി.അനിൽ, സി.എസ്.വിനേഷ്, കെ.എസ്.അസീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ആർ.സുധീർ, കെ.എൻ.സിജുമോൻ, ആർ.മണികണ്ഠൻ, ഡ്രൈവർ പി.വി.നാസർ എന്നിവരെ സസ്പെൻഡുചെയ്തത്.

ഒക്ടോബർ 29-നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മൂന്നാറിന് വരുകയായിരുന്ന രണ്ട് പേരിൽനിന്നു മയക്കുമരുന്ന് പിടികൂടി. പരിശോധനയുടെ ഭാഗമായും സാമ്പത്തിക ചർച്ചയുടെയും പേരിൽ രണ്ട് മണിക്കൂർ ഇവരെ റോഡിൽ നിർത്തി. ഒടുവിൽ മയക്കുമരുന്ന് പുകയിലയാക്കി മാറ്റി ചെറിയ കേസ് രജിസ്റ്റർ ചെയ്തു. 25,000 രൂപ വാങ്ങിയശേഷം 3,000 രൂപ പിഴ ചുമത്തി കേസ് ലഘൂകരിച്ച് വിട്ടയച്ചു.

സംഭവം വിവാദമായതിനെത്തുടർന്ന് എക്സൈസ് സംഘം തുക മടക്കി നൽകിയെങ്കിലും എക്സൈസ് കമ്മിഷണർ അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. നാല് പേർക്കെതിരേ നടപടിക്ക് ആദ്യം ശുപാർശ നൽകിയെങ്കിലും ജീവനക്കാരുടെ സംഘടനയുടെ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ വാഹനത്തിലുണ്ടായിരുന്ന എട്ട് പേർക്കെതിരേയും നടപടി എടുക്കുകയായിരുന്നു.

Content Highlights: narcotic officers including ci suspended for converting drugs to tobacco after bribing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented