പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ല, UP കേസില്‍ ട്വിസ്റ്റ്; അമ്മാവനെതിരേ കുട്ടിയുടെ പിതാവിന്റെ പരാതി


പെണ്‍കുട്ടി നഗ്‌നയായി റോഡിലൂടെ നടക്കുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പ്രതീകാത്മക ചിത്രം | Photo : ANI

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ട്വിസ്റ്റ്. പെണ്‍കുട്ടിയുടെ അമ്മാവന്‍ പ്രതികളിലൊരാളായ യുവാവിനെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മാനസിക രോഗം മുതലെടുത്താണ് അമ്മാവന്‍ പീഡനക്കേസ് കെട്ടിച്ചമച്ചതെന്നും പരാതിയില്‍ പറയുന്നു.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു നേരത്തെ അമ്മാവന്‍ നല്‍കിയ പരാതി. സംഭവത്തിന് പിന്നാലെ നഗ്‌നയായ നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. കുട്ടി നഗ്‌നയായി റോഡിലൂടെ നടക്കുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം അമ്മാവന്റെ ആസൂത്രണമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.



പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതായും വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് നിഗമനമെന്നും ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത യുവാവില്‍നിന്ന് പ്രദേശത്തെ ഒരുവ്യാപാരി വലിയ തുക കടംവാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കാതിരിക്കാന്‍ വേണ്ടിയാണ് ഇയാള്‍ കുട്ടിയുടെ അമ്മാവനുമായി ചേര്‍ന്ന് ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.

Content Highlights: naked girl walking in moradabad now dad files fir against uncle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented