ആദ്യം പീഡനം, മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; യുവാവും അമ്മയും പ്രതികള്‍


ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൗമാരക്കാരിയെ അഭിഷേക് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ഇയാളും അമ്മയും പെണ്‍കുട്ടിയെ മറ്റുചിലര്‍ക്ക് കൈമാറാന്‍ ശ്രമിച്ചെന്നുമാണ് പരാതി. 

പ്രതീകാത്മക ചിത്രം/ AFP

നാഗ്പുര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനും അമ്മയ്ക്കും എതിരേ പോലീസ് കേസെടുത്തു. നാഗ്പുര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് മധ്യപ്രദേശ് ഭോപ്പാല്‍ സ്വദേശി അഭിഷേക് കുറില്‍(22) ഇയാളുടെ അമ്മ രജനി(45) എന്നിവര്‍ക്കെതിരേ നാഗ്പുര്‍ ജരിപത്ക പോലീസ് കേസെടുത്തത്.

നാഗ്പുരിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൗമാരക്കാരിയെ അഭിഷേക് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ഇയാളും അമ്മയും പെണ്‍കുട്ടിയെ മറ്റുചിലര്‍ക്ക് കൈമാറാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

കഴിഞ്ഞ മെയ് മാസത്തില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിയുടെ ഭാഗമായി പെണ്‍കുട്ടി ഭോപ്പാലില്‍ പോയിരുന്നു. ഇവിടെവെച്ചാണ് അഭിഷേകിനെ പരിചയപ്പെട്ടത്. ഇയാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളും അമ്മയും മറ്റു ചില പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ഇതിനുപുറമേ, തന്റെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ബലാത്സംഗകുറ്റം അടക്കം ചുമത്തിയാണ് പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. മധ്യപ്രദേശ് സ്വദേശികളായ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Content Highlights: nagpur girl raped by bhopal youth and she forced to have sex with others


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022

Most Commented