ഭർത്താവിന്റെ മരണത്തെത്തുടർന്ന് ലഭിച്ച ധനസഹായത്തുകയെ ചൊല്ലിതർക്കം; യുവതിയെ ബന്ധുക്കൾ തല്ലിക്കൊന്നു


ദുർഗ

നാഗർകോവിൽ: ഇരണിയലിനു സമീപം യുവതിയെ ബന്ധുക്കൾ തലയ്ക്കടിച്ചുകൊന്നു. മണക്കര അവരിവിളാകം പരേതനായ അയ്യപ്പഗോപുവിന്‍റെ ഭാര്യ ദുർഗ(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയ്യപ്പഗോപുവിന്‍റെ അച്ഛൻ ആറുമുഖ പിള്ള(78), ഇളയ സഹോദരൻ മധു(42) എന്നിവർ അറസ്റ്റിലായി.

ബി.എസ്.എഫ്. ജവാനായിരുന്ന അയ്യപ്പഗോപു(43) കഴിഞ്ഞ സെപ്റ്റംബറിൽ മരിച്ചു. മരണത്തെത്തുടർന്ന് ലഭിച്ച ധനസഹായത്തുകയിൽ പങ്കുചോദിച്ച് അച്ഛനും സഹോദരനും ദുർഗയോട് പല പ്രാവശ്യം വഴക്കിട്ടിരുന്നതായി പറയുന്നു.



വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽനിന്നു പുറത്തുപോകുകയായിരുന്ന ദുർഗയെ പിന്തുടർന്ന ഇരുവരും പണം ചോദിച്ച് വാക്കേറ്റമായതായി പോലീസ് പറയുന്നു. തലയിൽ ഗുരുതര പരിക്കേറ്റ ദുർഗയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇരണിയൽ പോലീസ് ഇരുവരെയും അറസ്റ്റുചെയ്തു. അയ്യപ്പഗോപു-ദുർഗ ദമ്പതിമാർക്ക് 7, 11 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുണ്ട്.

Content Highlights: nagercoil murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented