വീട്ടിലേക്ക് ഒരു സ്ത്രീയെത്തി, ഒരുമാസത്തിന് ശേഷം യുവാവ് അബുദാബിയില്‍ ജീവനൊടുക്കിയെന്ന വിവരം; ദുരൂഹത


ശ്രീജിത്

കിളിമാനൂര്‍: അബുദാബിയില്‍ ആത്മഹത്യചെയ്ത യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. നഗരൂര്‍ നെടുമ്പറമ്പ് ശ്രീജിത് ഭവനില്‍ സുകുമാരന്റെയും സുശീലയുടെയും മകന്‍ ശ്രീജിത് സുകുമാരന്റെ(30) മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധനയ്ക്കായി എടുത്തത്.

സെപ്റ്റംബര്‍ 22-നാണ് മൃതദേഹം വീട്ടിലെത്തിച്ചു സംസ്‌കരിച്ചത്. ഏഴു വര്‍ഷമായി അബുദാബിയില്‍ ജോലിചെയ്തുവരുന്ന ശ്രീജിത് പതിവായി വീട്ടില്‍ വിളിക്കുമായിരുന്നു. ആഗസ്റ്റ് 6-നു ശേഷം വീട്ടിലേക്കു വിളിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ടു വിളിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.



ഓഗസ്റ്റ് എട്ടിന് ഡെയ്‌സി എന്ന പേരുള്ള സ്ത്രീ വീട്ടിലെത്തി ശ്രീജിത്തിന്റെ വിവരങ്ങള്‍ ചോദിച്ചു. മൂന്നിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നിയ അമ്മ സുശീല നഗരൂര്‍ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നടത്തിയ അന്വേഷണത്തില്‍ ജൂലായ് ഏഴ് മുതല്‍ ഒക്ടോബര്‍ രണ്ട് വരെ അവധിക്ക് അപേക്ഷിച്ചതായി അറിഞ്ഞു.

ഒരു മാസത്തിനു ശേഷം സെപ്റ്റംബര്‍ ഏഴിന് ശ്രീജിത് ആത്മഹത്യചെയ്തതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൃതദേഹം പുനഃപരിശോധിക്കണമെന്നും കാട്ടി ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി. മൃതദേഹം നാട്ടിലെത്തിയാല്‍ പുനഃപരിശോധന നടത്താന്‍ കളക്ടര്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, മൃതദേഹപരിശോധന സംബന്ധിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം നാട്ടിലെത്തിച്ച വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ദഹിപ്പിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചാല്‍ അറിയിക്കണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നതായി നഗരൂര്‍ പോലീസ് പറയുന്നു. പിന്നീട് മകന്റെ മരണം ദുരൂഹമാണെന്നും വീട്ടിലെത്തിച്ച മൃതദേഹം മകന്റേതല്ലെന്നും കാട്ടി വീണ്ടും വീട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കി.

തുടര്‍ന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയപരിശോധന നടത്താന്‍ അനുമതി നല്‍കിയത്. തഹസില്‍ദാര്‍, സയന്റിഫിക് സര്‍ജന്‍, അസി. സയന്റിഫ് സര്‍ജന്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എന്നിവരുടെ മേല്‍നോട്ടത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ മൃതദേഹം ശ്രീജിത്തിന്റേതുതന്നെയാണോ എന്നതുള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാകൂ.

Content Highlights: mystery on malayalai young man's suicide in abudhabi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented