അബുദാബിയില്‍ യുവതി മരിച്ചതില്‍ ദുരൂഹത;നാട്ടിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി


ഭർത്താവിൽനിന്നേറ്റ മർദനത്തിലുണ്ടായ പരിക്കുകളെന്നു സൂചിപ്പിച്ച് അഫില സഹോദരിക്ക് അയച്ച ചിത്രം,അഫില

കുറ്റിപ്പുറം: അബുദാബിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി. രാങ്ങാട്ടൂര്‍ കമ്പനിപ്പടി കുന്നക്കാട്ട് അബൂബക്കറിന്റെയും ഫാത്തിമയുടെയും മകളും കടലുണ്ടി ആനങ്ങാടി വയല്‍പീടിയേക്കല്‍ മുഹമ്മദ് റാസിഖിന്റെ ഭാര്യയുമായ അഫീല (27)യുടെ മൃതദേഹമാണ് മഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ച് വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

അഫീലയെ അബുദാബിയിലെ ഷഹാമ റഹ്ബയിലെ ഭര്‍ത്താവിന്റെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി ജൂണ്‍ 11-നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മരണം സംബന്ധിച്ചു ഭര്‍ത്താവ് നല്‍കിയ വിവരങ്ങളില്‍ സംശയങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആവശ്യപ്പെട്ടു യു.എ.ഇ.യിലെ ഇന്ത്യന്‍ എംബസിക്കും മലപ്പുറം എസ്.പി, തിരൂര്‍ ഡിവൈ.എസ്.പി. എന്നിവര്‍ക്കും പരാതി നല്‍കി. തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് നടപടിയായത്.

തിരൂര്‍ തഹസില്‍ദാര്‍ പി. ഉണ്ണിയുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം പോലീസ് മൃതദേഹ പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിരുനാവായയിലെ തറവാട്ടു വീട്ടില്‍ മൃതദേഹം എത്തിച്ചു. മൃതദേഹം കാണാന്‍ ഇവരുടെ ഏക മകന്‍ നാലുവയസ്സുകാരനായ മുഹമ്മദ് സിയാനെ പോലീസ് ഇടപെട്ടിട്ടും ഭര്‍ത്താവിന്റെ വീട്ടുകാര്‍ എത്തിച്ചില്ലെന്ന പരാതിയും ബന്ധുക്കള്‍ ഉയര്‍ത്തി. എട്ടുവര്‍ഷംമുന്‍പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവും വീട്ടുകാരും അഫീലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പലവട്ടം ബന്ധുക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയതായും അഫീലയുടെ പിതാവ് കുറ്റിപ്പുറം സി.ഐ.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മാര്‍ച്ചിലാണ് അഫീലയെയും കുട്ടിയെയും മുഹമ്മദ് റാസിഖ് അബുദാബിയിലേക്ക് കൊണ്ടുപോകുന്നത്.

അബുദാബിയിലെത്തിയശേഷവും മര്‍ദിച്ചിരുന്നതായി അഫീല വീട്ടുകാരെ അറിയിച്ചിരുന്നു. മര്‍ദനത്തില്‍ ശരീരത്തിലുണ്ടായ ക്ഷതങ്ങളുടെ ഫോട്ടോകള്‍ സഹോദരി സഫീലയ്ക്ക് അഫീല അയച്ചു കൊടുത്തു. ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് സങ്കടത്തോടെ വിവരിക്കുന്ന ശബ്ദരേഖകളും അഫീല സഹോദരിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Content Highlights: mystery of the woman's death in Abu Dhabi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented