കടുത്തുരുത്തി പ്രണയത്തട്ടിപ്പ്: പ്രതികൾക്ക് അധോലോകവുമായി ബന്ധം, പണത്തിന്‍റെ ഉറവിടം തേടി പോലീസ്


മിസ്ഹബ് അബ്ദുൽ റഹിമാൻ, ജിഷ്ണു രാജേഷ്, അഭിനവ്

കടുത്തുരുത്തി : കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പിലെ പ്രതികള്‍ക്ക് ബെംഗളൂരു അധോലോകവുമായി ബന്ധം. ഈ കേസുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്ത നാലു പ്രതികളില്‍ ചിലര്‍ക്കാണ് ബെംഗളൂരുവിലെ ചില അധോലോകവുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

പ്രണയത്തട്ടിപ്പ് നടത്തി പെണ്‍കുട്ടികളെ കുരുക്കിലാക്കി കടത്തിക്കൊണ്ടുപോകാന്‍ വേണ്ടിയെത്തുന്നതാണ് യുവാക്കള്‍. ഇതിനുള്ള സാമ്പത്തികസഹായം എവിടെ നിന്നാണെന്നതിന് ഉത്തരം നല്‍കാന്‍ പോലീസിന് കഴിയുന്നില്ല.

പ്രണയക്കുരുക്കില്‍ അകപ്പെട്ടത് 15-ഓളം പെണ്‍കുട്ടികള്‍, നാലാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം

പ്രണയത്തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത യുവാക്കളെല്ലാവരും സാമ്പത്തികമായി യാതൊരു പിന്‍ബലവുമില്ലാത്ത കുടുംബങ്ങളിലുള്ളവരാണ്. ഇത്തരമൊരു ജോലിചെയ്യാന്‍ സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുന്നവര്‍ പിന്നിലുണ്ടെന്ന കാര്യവും പോലീസ് സമ്മതിക്കുന്നുണ്ട്. ഇതിന് പിന്നില്‍ മുന്‍പ് ആരോപണം ഉയര്‍ന്നിരുന്ന വിഭാഗമല്ല പ്രവര്‍ത്തിക്കുന്നതെന്ന് വാദിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

കൂടാതെ പെണ്‍കുട്ടികള്‍ക്കൊപ്പം കാണുകയും അറസ്റ്റിലായ പ്രതികളുടെ സന്തതസഹചാരികളായി നടന്നിരുന്ന പലരും ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്.

പ്രതികളുടെ വിലാസം നോക്കിയല്ല ഈ കേസ് മനസ്സിലാക്കേണ്ടതെന്നും ഇതിന് പിന്നിലെ പ്രതികളെയാണ് കണ്ടെത്തേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.

പ്രണയത്തട്ടിപ്പ് നടത്തി പെണ്‍കുട്ടികളെ കടത്താന്‍ യുവാക്കളെ രംഗത്തിറക്കിയിരിക്കുന്നവര്‍ക്ക് ഈ ആവശ്യങ്ങള്‍ക്കായി പണം മുടക്കാനുള്ള ശേഷിക്കൊപ്പം ഇക്കാര്യത്തില്‍ യാതൊരു മടിയുമില്ലെന്നതാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.

Content Highlights: Mystery looms over ‘love trap’ incident in Kaduthuruthy; police intensify investigation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented