ഇന്നോവ നിർത്തി പറമ്പിലേക്ക്; താടി വടിക്കണം, CCTV, ട്രാക്കർ ഫോൺ, വെള്ളം; 'ബോസ് അൻവറി'ന്റെ പദ്ധതി


മാതൃഭൂമി ന്യൂസ്

ആക്രണം നടത്തിയ ശേഷം മറ്റാരോ ഇത് ചെയ്തു എന്ന് വരുത്തിത്തീർക്കാനുള്ള പദ്ധതിയാണ് നടക്കുന്നത്. അൻവറിനോട് ശത്രുതയുള്ള മറ്റാരോ ഇത് ചെയ്തു എന്ന് വരുത്തിത്തീർത്ത് പ്രതിയാക്കുന്ന തരത്തിലാണ് ചർച്ചകൾ.

കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ചതിന്റെ ദൃശ്യം | Screengrab: Mathrubhumi News

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ മറ്റൊരു ഗുണ്ടാ ആക്രമണത്തിന് പദ്ധതിയും തയ്യാറാക്കി. മുക്കം ഭാഗത്തുള്ള വീട്ടിൽ കയറി ആക്രമണം നടത്താനുള്ള വിശദമായ നിർദ്ദേശം നൽകുന്നതിന്റെ ശബ്ദരേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

മുക്കം ഭാഗത്തെ അൻവർ എന്നയാളെ ആക്രമിക്കാനുള്ള പദ്ധതിയാണ് ഇത് എന്നാണ് സംഭാഷണങ്ങളിൽ വ്യക്തമാകുന്നത്. ആക്രണം നടത്തിയ ശേഷം മറ്റാരോ ഇത് ചെയ്ത് എന്ന് വരുത്തിത്തീർക്കാനുള്ള പദ്ധതിയാണ് വിശദീകരിക്കുന്നത് ശബ്ദരേഖയില്‍. അൻവറിനോട് ശത്രുതയുള്ള മറ്റാരോ ഇത് ചെയ്തു എന്ന് വരുത്തിത്തീർത്ത് പ്രതിയാക്കുന്ന തരത്തിലാണ് ചർച്ചകൾ.

"യൂണികോൺ കൊണ്ട് പോയി രണ്ട് ഫോൺ വാങ്ങണം. ഒരെണ്ണം ട്രാക്കർ ഫോൺ,അതിന്റെ ബാറ്ററി കൂടിയ ഫോൺ വേണം. മുക്കത്ത് നിന്ന് തന്നെ വാങ്ങണമെന്നില്ല, കുന്ദമംഗലത്ത് നിന്ന് വാങ്ങിയാൽ മതി. അല്ലെങ്കിൽ കോഴിക്കോട് നിന്ന് വാങ്ങിയാലും മതി" എന്നാണ് ശബ്ദരേഖയിൽ ഉള്ളത്.

വീട് കയറി ആക്രമിച്ച് ആളെ കിടപ്പിലാക്കുന്ന രീതിയിലുള്ള ഒരു പ്ലാൻ ആണ് ഇത് എന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. ഓരോ നിർദ്ദേശവും ഇവർ കൂടെയുള്ളവർക്ക് നൽകുന്നുണ്ട്. ആക്രണത്തിൽ നേരിട്ട് പങ്കെടുക്കുന്ന ആളുകൾ, താടി രോമം കൊഴിഞ്ഞു വീഴാൻ സാധ്യതയുള്ളത് കൊണ്ട് താടി ട്രിം ചെയ്യണമെന്ന നിർദ്ദേശവും നൽകുന്നുണ്ട്. വയനാട്ടിൽ നിന്ന് വരുന്ന നാല് പേർ ഏത് വാഹനത്തിൽ വരണം, അവർക്കുള്ള വസ്ത്രം, സ്കിൻ ​ഗ്ലൗസ്, മുഖംമ്മൂടി തുടങ്ങിയ സാധനങ്ങളും കൊടുത്തു വിടുന്നതിന്റെ പദ്ധതിയാണ് വിശദീകരിക്കുന്നത്.

"വയനാട്ടിൽ നിന്ന് വരുന്ന നാല് പേർക്ക് നിൽക്കാനുള്ള ബസ് സ്റ്റോപ്പ്. ആളൊഴിഞ്ഞ ഒരു ബസ്റ്റോപ്പ്. അടുത്ത് പലചരക്ക് കടയുണ്ട്. അതിൽ ക്യാമറയുണ്ട്. കുടിക്കാനുള്ള വെള്ളം കൊണ്ട് പോകുക. കടയിൽ നിന്ന് ചായ കുടിക്കാനോ മറ്റു കാര്യങ്ങൾക്കോ പോകാൻ സാധിക്കില്ല. വയനാട്ടിലെ ആളുകൾ കൃത്യമായി മനസ്സിലാക്കണം. അതിനാണ് ഇത്രയും വളഞ്ഞ വഴിയെടുക്കുന്നത്. ടോയ്ലറ്റോ കാര്യങ്ങളോ വരികയാണെങ്കിൽ റിഷാദിന് വേണ്ടി കാത്തിരിക്കണം"

സംഘത്തിന് നേതൃത്വം നൽകിയ പ്രവാസി വ്യവസായി എന്ന് അറിയപ്പെടുന്ന ഷൈബിൻ നൽകുന്ന നിർദ്ദേശം എന്നാണ് മനസ്സിലാകുന്നത്. ഇത് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. 'ബോസ് അൻവർ' എന്നാണ് കൂട്ടത്തിലുള്ളവർ ഇയാളുടെ നമ്പർ സേവ് ചെയ്ത് വെച്ചിരിക്കുന്നത്.

"ആക്രമണം കഴിഞ്ഞ് വരുമ്പോ ഇന്നോവ, വാഴ ജങ്ഷനിലേക്ക് (അടയാളമാണോ എന്ന കാര്യത്തിൽ വ്യക്തമല്ല) ഇറങ്ങരുത്. അതിന് പകരം വാഴ ജംങ്ഷൻ പോകുന്ന ചെറിയ വഴിയിൽ വണ്ടി നിർത്തി ഇടത്തോട്ടുള്ള പറമ്പിൽ ഇറങ്ങി ക്രോസ് ചെയ്ത് റിട്സ് പാർക്ക് ചെയ്യുന്നിടത്ത് എത്തണം. അപ്പോ ക്യാമറയിൽ പതിയില്ല" എന്നാണ് ശബ്ദരേഖയിൽ പറയുന്നത്.

അതേസമയം മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാന്‍ നാട്ടുവൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ബുദ്ധിമാനായ കുറ്റവാളിയാണെന്നാണ് പോലീസ് മേധാവി പറയുന്നത്. ഓരോ ചുവട് വെക്കുന്നതിലും അതീവ സൂക്ഷ്മത കാണിക്കുന്നയാളാണ്. പത്തുവര്‍ഷംകൊണ്ട് 300 കോടിയോളം സ്വത്ത് സമ്പാദിച്ചു. പ്രവാസി വ്യവസായി എന്നാണ് സ്വയം പരിചയപ്പെടുത്തുക. നിലമ്പൂരിലെ വീട് വാങ്ങിയത് രണ്ടുകോടി രൂപയ്ക്ക്. ഷൈബിന്‍ ചെയ്തതായി മുന്‍ കൂട്ടാളികള്‍ പലതും വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: Nilambur Shaba Sharif Murder

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented