നിരന്തരം ഫോൺ ഉപയോഗം, യാത്രക്കാർ എംവിഡിയെ അറിയിച്ചു; KSRTC സ്വിഫ്റ്റ് ഡ്രൈവറെ വഴിയിൽവെച്ച് പൊക്കി


അപകടകരമായി ബസ് ഓടിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുത്തതായും ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൺ അറിയിച്ചു.

• ഫോണിൽ സംസാരിച്ച് വാഹനമോടിച്ച ഡ്രൈവറെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുന്നു

വെഞ്ഞാറമൂട്: മൊബൈൽഫോണിൽ സംസാരിച്ച് വാഹനമോടിച്ച കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ഡ്രൈവർക്കെതിരേ കേസ്. വയനാട് സ്വദേശി അൻവർ സാദത്തിനെതിരേയാണ് നടപടി.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്രൈവിങ്ങിനിടെ നിരവധി തവണ ഡ്രൈവർ ഫോൺ ഉപയോഗിച്ചിരുന്നതായി യാത്രക്കാർ അറിയിച്ചതിനെത്തുടർന്നാണ് വാമനപുരം കാരേറ്റിനു സമീപം വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം ബസ് തടഞ്ഞ്‌ ഇയാളെ പിടികൂടിയത്. അപകടകരമായി ബസ് ഓടിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുത്തതായും ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൺ അറിയിച്ചു.

Content Highlights: mvd took action against ksrtc swift bus driver- mobile phone using while driving


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented