അനുമതിയില്ലാതെ വിനോദയാത്ര, പരിശോധനയ്ക്ക് പിന്നാലെ കൂടുതല്‍ ശബ്ദസംവിധാനം; ബസിനെതിരേ കേസ്


ലിജോ റോളന്‍സ് / മാതൃഭൂമി ന്യൂസ്

നിര്‍ദേശം അവഗണിച്ചും ഞായറാഴ്ച വിദ്യാര്‍ഥികളുമായി ഇതേ ബസില്‍ യാത്ര നടത്തുകയായിരുന്നു.

Photo: Mathrubhumi News

ഇടുക്കി: അനുമതിയില്ലാതെ വിനോദയാത്ര നടത്തിയ ടൂറിസ്റ്റ് ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്ന് വിനോദയാത്ര പോയ 'അല്‍ഫോണ്‍സ' (കെ.എല്‍. 74 എ. 3114) ബസിനെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. ബസ് പരിശോധിച്ചപ്പോള്‍ സ്പീഡ് ഗവേര്‍ണര്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ബസില്‍ യാത്ര അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ നിര്‍ദേശം അവഗണിച്ചും വിനോദയാത്ര പോയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.

വിനോദയാത്രയ്ക്ക് മുമ്പ് കോളേജ് അധികൃതര്‍ മോട്ടോര്‍ വാഹനവകുപ്പിനെ വിവരമറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. ശനിയാഴ്ച ബസില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ബസിലെ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും കൃത്യമായിരുന്നു. എന്നാല്‍ സ്പീഡ് ഗവേര്‍ണറിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് ബസിന് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ചും ഞായറാഴ്ച വിദ്യാര്‍ഥികളുമായി ഇതേ ബസില്‍ യാത്ര നടത്തുകയായിരുന്നു.

അനുമതിയില്ലാതെ ബസ് വിനോദയാത്രയ്ക്ക് പുറപ്പെട്ട വിവരമറിഞ്ഞതോടെയാണ് വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. വീണ്ടും പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. എറണാകുളത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച വിവരം കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച എറണാകുളത്ത് വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പരിശോധിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

ഞായറാഴ്ച നടന്ന പരിശോധനയില്‍ ബസിലെ സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. സ്പീഡ് ഗവേര്‍ണര്‍ ശനിയാഴ്ച രാത്രി തന്നെ പ്രവര്‍ത്തനക്ഷമമാക്കിയെന്നായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാല്‍ ശബ്ദസംവിധാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതായും കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ യാത്ര നടത്തിയതിനും കൂടുതല്‍ ശബ്ദസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതിനുമാണ് ബസിനെതിരേ നിലവില്‍ കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Content Highlights: mvd kerala booked case against tourist bus in idukki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented