പ്രതീകാത്മക ചിത്രം/മാതൃഭൂമി
മൂവാറ്റുപുഴ: ഉല്ലാസ യാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് പാക്കേജ് അനുസരിച്ചുള്ള ആഹാരമോ സംവിധാനങ്ങളോ നല്‍കാതെ പെണ്‍കുട്ടികളടക്കമുള്ളവരെ ബുദ്ധിമുട്ടിപ്പിച്ച ഡ്രൈവറടക്കം ടൂറിസ്റ്റ് വാഹനത്തിലെ അഞ്ച് ജീവനക്കാര്‍ക്കെതിരേ കേസ്. യാത്ര കഴിഞ്ഞ് പറഞ്ഞതിലും മണിക്കൂറുകള്‍ വൈകിയെത്തിയ വാഹനം വിദ്യാര്‍ഥികള്‍ കാമ്പസില്‍ തടഞ്ഞിട്ടു. രോഷാകുലരായ വിദ്യാര്‍ഥികള്‍ വാഹനത്തിന്റെ ചില്ലുടച്ചു. കണ്ടാലറിയാവുന്ന ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
മൂവാറ്റുപുഴ നിര്‍മല കോളേജില്‍നിന്നു കര്‍ണാടകയ്ക്ക് ഉല്ലാസയാത്ര നടത്തിയ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 49 പേര്‍ക്കാണ് ബസ് ജീവനക്കാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. കൃത്യമായി ആഹാരം നല്‍കാനോ പ്രാഥമിക സൗകര്യമൊരുക്കാനോ ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടികളും അധ്യാപകരും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളെ വനാതിര്‍ത്തിയില്‍ രാത്രിയില്‍ ഇറക്കി നിര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ബസ് ജീവനക്കാര്‍ ബസിന്റെ കാബിന്‍ അടച്ചിട്ട് മദ്യപിച്ചു. മോശമായ ഭക്ഷണമാണ് നല്‍കിയത്- കുട്ടികള്‍ പറയുന്നു.
രംഗം വഷളായതോടെ പോലീസ് സംഘം സ്ഥലത്തെത്തി. ഇവര്‍ കുട്ടികളെയും രക്ഷിതാക്കളെയും ശാന്തരാക്കി. ജീവനക്കാരെ അടക്കം വാഹനം കസ്റ്റഡിയിലെടുത്തു. വാഹന ഉടയും സ്ഥലത്തെത്തിയിരുന്നു. വാഹനത്തിലിരുന്ന് ജീവനക്കാര്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
Content Highlights: muvattuppuzha college students tour and clash with bus employees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..