മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടറെ ഉപദ്രവിച്ചതും സന്തോഷ് തന്നെ; യുവതി പ്രതിയെ തിരിച്ചറിഞ്ഞു


സന്തോഷ്, മ്യൂസിയം കേസിലെ പരാതിക്കാരി

തിരുവനന്തപുരം: കുറവന്‍കോണത്തേയും മ്യൂസിയത്തേയും ആക്രമി ഒരാള്‍ തന്നെ. കുറുവന്‍കോണം കേസില്‍ പിടിയിലായ സന്തോഷാണ് തന്നെയും ആക്രമിച്ചതെന്ന് മ്യൂസിയം കേസിലെ പരാതിക്കാരിയായ വനിതാ ഡോക്ടര്‍ തിരിച്ചറിഞ്ഞു. ബുധനാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡിലാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ്. കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാല്‍ പോലീസ് പരാതിക്കാരിയെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു.



ഒക്ടോബര്‍ 26ന് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടര്‍ക്കുനേരേയാണ് ഇയാള്‍ ലൈംഗീകാതിക്രമം നടത്തിയത്. അന്നു പുലര്‍ച്ചെ കുറവന്‍കോണത്തെ വീട്ടിലാണ് ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.

അതിനിടെ, കരാര്‍ ജീവനക്കാരനായ സന്തോഷിനെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് നിര്‍ദേശം നല്‍കി. തന്റെ ഓഫീസിലെ ഒരാള്‍ ഇത്തരമൊരു കേസില്‍പ്പെട്ടത് മന്ത്രിക്കും ഓഫീസിനും നാണക്കേടായി മാറിയ സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന നിലയില്‍ സന്തോഷിനെ പിരിച്ചുവിടാന്‍ മന്ത്രി നിര്‍ദേശിച്ചത്.

Content Highlights: museum assault case, complainant identifies accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented