എൻ.ഐ.എ. നോട്ടീസ്
കോഴിക്കോട്: ദക്ഷിണ കന്നടയിലെ ബെല്ലാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു ജൂലായ് 26-ന് കൊല്ലപ്പെട്ട കേസിൽ ഒളിവിലുള്ള നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പ്രതിഫലം പ്രഖ്യാപിച്ചു. പി.എഫ്.ഐ. പ്രവർത്തകരുടെ ഫോട്ടോകളും മേൽവിലാസവും ഉൾപ്പെട്ട നോട്ടീസ് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ. പതിച്ചു. ഇത് കൂടാതെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.
ദക്ഷിണ കന്നടക്കാരനായ സുള്ളിയ സ്വദേശി ബൂദു ഹൗസിൽ എസ്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചർ, മടിക്കേരിയിലെ എം.എച്ച്. തൗഫൽ (ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ), ദക്ഷിണ കന്നടയിലെ കല്ലുമുട്ടുലു വീട്ടിൽ എം.ആർ. ഉമ്മർ ഫാറൂഖ് എന്ന ഉമ്മർ, സിദ്ദിഖ് എന്ന പെയിന്റർ സിദ്ദിഖ് എന്നും ഗുജിരി സിദ്ദിഖ് എന്നും വിളിക്കുന്ന സുള്ളിയ സ്വദേശി ബെല്ലാരി ഹൗസിൽ അബൂബക്കർ (ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ) എന്നിവരാണ് ഒളിവിലുള്ളത്.
പ്രവീൺ നെട്ടാരു കോഴിക്കട അടച്ചുപോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. എൻ.ഐ.എ. ഫോൺ: 080 29510900, 8904241100.
Content Highlights: Murder of Yuva Morcha leader; Rewards announced for informers about PFIs
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..