കാടുമൂടിയ ക്വാർട്ടേഴ്സിൽ യുവതിയുടെ കൊലപാതകം: രാത്രിയിൽ മൃതദേഹത്തിനു കാവലിരുന്ന് പ്രതി


പ്രതി നാസുവിനെ കൊല്ലം സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

കൊല്ലം: യുവതി കൊല്ലപ്പെട്ട ദിവസം രാത്രി ഏറെനേരം പ്രതി നാസു മൃതദേഹത്തിനു കാവലിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്താനായി പുറത്തുപോയി ബ്ലേഡുമായി വന്ന് യുവതിയുടെ മാറിനു താഴെയും തലയിലും മുറിവുണ്ടാക്കിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. അടുത്തദിവസം പുലർച്ചെ ഇയാൾ യുവതിയുടെ മൊബൈൽ ഫോണുമായി പോയി. തൊട്ടടുത്ത ദിവസങ്ങളിലും ക്വാർട്ടേഴ്സിനുള്ളിൽ കയറി മൃതദേഹം പരിശോധിച്ചതായും പ്രതി മൊഴി നൽകി.

കൊല്ലം ബീച്ച്, റെയിൽവേ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച പ്രതിയെ കൊണ്ടുവന്ന് തെളിവെടുത്തു. യുവതിയുടെ കാണാതായ വസ്ത്രങ്ങൾ ക്വാർട്ടേഴ്സിൽനിന്നു കണ്ടെത്തി. റിമാൻഡ്‌ ചെയ്ത പ്രതിയെ
അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 29-ന് വൈകീട്ട് ബീച്ചിൽവെച്ചാണ് യുവതിയും നാസുവും പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തു. അപസ്മാരരോഗിയായ യുവതിയെ മൽപ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തു. കൊലപാതകം (302), ബലാത്സംഗം (376), മോഷണം (379) എന്നീ വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.

പുതുവത്സര രാത്രി കൊട്ടിയം പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ സംശയകരമായി കണ്ട നാസുവിന്റെ പക്കൽനിന്ന് യുവതിയുടെ ഫോൺ പിടിച്ചെടുത്തിരുന്നു. ഫോൺ കളഞ്ഞുകിട്ടിയതാണെന്ന മൊഴി വിശ്വസിച്ച് പെറ്റിക്കേസെടുത്ത് യുവാവിനെ വിട്ടയച്ചു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാസുവിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

ഫാത്തിമ കോളേജിന് എതിർവശത്തെ ക്വാർട്ടേഴ്സിൽ നഗ്നമായനിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ആറുദിവസത്തോളം പഴക്കമുണ്ടായിരുന്നു. തലയിലും മാറിനു താഴെയുമായി രണ്ടു മുറിവുകളുമുണ്ട്. യുവതിയുടെ അടിവസ്ത്രവും ലെഗ്ഗിങ്സും ബാഗും മാത്രമായിരുന്നു സംഭവസ്ഥലത്തുനിന്നു ലഭിച്ചത്.

സൗന്ദര്യവർധകവസ്തുക്കൾ വീടുകളിലെത്തിച്ച്‌ വിൽപ്പന നടത്തിയിരുന്ന യുവതി 29-ന് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ കുണ്ടറ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് മൂന്നുവർഷംമുമ്പ് വാഹനാപകടത്തിൽ മരിച്ചു. അതിനുശേഷം ലോട്ടറി ടിക്കറ്റ്‌ വിൽപ്പന നടത്തിയിരുന്നു. അമ്മയ്ക്കും കുട്ടികൾക്കുമൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂന്നുമാസംമുമ്പാണ് വീടുകൾതോറും കയറിയുള്ള സൗന്ദര്യവർധകവസ്തുക്കളുടെ വിൽപ്പന ആരംഭിച്ചത്. കടയ്ക്കൽ സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയാണ് നാസുവെന്ന് പോലീസ് പറഞ്ഞു. റെയിൽവേ പരിസരത്തുനിന്ന് ഇരുമ്പുകമ്പി മോഷ്ടിച്ചതിന് തടവിൽ കഴിഞ്ഞിട്ടുമുണ്ട്.

പോലീസിന് ഗുരുതര വീഴ്ച: കൈയില്‍ കിട്ടിയ പ്രതിയെ വിട്ടയച്ചു

കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച. കാണാതായ യുവതിയുടെ ഫോണുമായി യുവാവിനെ പിടികൂടിയിട്ടും പോലീസ് വിട്ടയച്ചതാണ് വീഴ്ചയുടെ ആക്കം കൂട്ടുന്നത്‌.

മകളെ കാണാനില്ലെന്നുകാട്ടി അമ്മ 30-ന് കുണ്ടറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 29-ന് രാത്രി 9.55-ന് കടപ്പാക്കടയിലാണ് അവസാനം ഇവരുടെ ഫോണിന്റെ ലൊക്കേഷൻ കാണിച്ചതെന്നു തിരിച്ചറിഞ്ഞു. ഇവരെ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ പോലീസിനോട് പറയുകയും ചെയ്തു.

ഡിസംബർ 31-ന് കൊട്ടിയം പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായി അഞ്ചൽ സ്വദേശി നാസുവിനെ പിടികൂടി. ഡീസൻറ്മുക്കിനു സമീപം പോലീസിനെ കണ്ടപ്പോൾ ഒളിക്കാൻ ശ്രമിച്ചതാണ് ഇയാളെ പിടിക്കാനുള്ള കാരണം. ഇയാളിൽനിന്ന് ഒരു മോബൈൽ ഫോൺ പോലീസ് കണ്ടെത്തി. ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. അവസാനം വിളിച്ച നമ്പർ കണ്ടെത്തി വിളിച്ചുനോക്കിയപ്പോൾ കാണാതായ യുവതിയുടേതാണ് ഫോണെന്നു ബോധ്യമായി.

അതേസമയം, പുതുവത്സരാഘോഷത്തിനിടെ ബീച്ചിൽനിന്ന് കളഞ്ഞുകിട്ടിയതാണ് ഫോണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കാണാതായ സ്ത്രീയുടെ ഫോണുമായി ഒരാളെ സംശയകരമായ സാഹചര്യത്തിൽ പിടികൂടിയിട്ടും പോലീസ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. പ്രതിയുടെ വാക്കുമാത്രം വിശ്വസിച്ചാണ്‌ അയാളെ വിട്ടയച്ചത്‌. യുവതിയുടെ തിരോധാനം സംബന്ധിച്ച് കേസുള്ള കുണ്ടറ പോലീസിന് പ്രതിയെ കൈമാറിയിരുന്നെങ്കിൽ കൊലപാതകവിവരം നേരത്തേ അറിയാമായിരുന്നു.

അഞ്ചൽ പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചിരുന്നെങ്കിൽ പ്രതി പോക്സോ കേസിലും മോഷണക്കേസിലും പ്രതിയാണെന്ന വിവരം മനസ്സിലാക്കാമായിരുന്നു. അതുമുണ്ടായില്ല. കൂടുതൽ അന്വേഷണം നടത്തുകയോ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തുകയോ ചെയ്യാതെ പ്രതിയെ വിട്ടയച്ചത് ഗുരുതരവീഴ്ചയായാണ് വിലയിരുത്തുന്നത്.

Content Highlights: murder of young woman at railway quarters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented