തെളിവുകള്‍ നശിപ്പിച്ചു, ചികിത്സതേടി; നാട്ടുവൈദ്യനെ കൊന്ന കേസില്‍ ഷൈബിന്റെ ഭാര്യയുടെ പങ്ക് വ്യക്തം


അറസ്റ്റിലായ ഫസ്‌നയെ നിലമ്പൂരിലെത്തിച്ചപ്പോൾ

നിലമ്പൂര്‍: മൈസൂരു സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകക്കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ ഭാര്യ ഫസ്ന (28) യെ വയനാട് മേപ്പാടിയില്‍നിന്ന് അറസ്റ്റുചെയ്തു. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. നിലമ്പൂര്‍ സ്റ്റേഷനിലെത്തിച്ച് ഇവരുടെ മൊഴിയെടുത്തു.

കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായതോടെ കിട്ടിയ മൊഴികള്‍ പരിശോധിച്ചപ്പോഴാണ് ഫസ്നയുടെ പങ്ക് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ഷാബാ ഷെരീഫിനെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച സമയത്ത് ഫസ്നയും ഷൈബിന്‍ അഷറഫും ഇവിടെ താമസിച്ചിരുന്നു. ഷാബാ ഷെരിഫിനെ വീട്ടിലെ മുറിയില്‍ തടവിലിട്ട് പീഡിപ്പിക്കുന്ന കാര്യം ഫസ്‌നയ്ക്ക് അറിയാമായിരുന്നു. പലതവണ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇതൊന്നും വെളിപ്പെടുത്തിയില്ല.

ഭര്‍ത്താവിനെയും കൂട്ടുപ്രതികളെയും രക്ഷപ്പെടുത്താന്‍ ഇതെല്ലാം പോലീസില്‍നിന്ന് മറച്ചുവെച്ചു. സംഭവസ്ഥലത്തെ തെളിവുകളും നശിപ്പിച്ചു. പിടിയിലാകുമെന്ന് മനസ്സിലാക്കിയതോടെ ഒളിവില്‍പോകുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയുമാണ് ഉണ്ടായത്. പോലീസ് പിന്‍തുടരുന്ന വിവരം മനസ്സിലാക്കി എറണാകുളത്തുനിന്ന് വയനാട്ടിലേക്കുപോയി. അറസ്റ്റ് ഒഴിവാക്കാന്‍ അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പോലീസ് എത്തി എന്ന് മനസ്സിലാക്കിയ ഫസ്ന ആശുപത്രിയില്‍നിന്ന് വിടുതല്‍ വാങ്ങി ഒളിവില്‍പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു.

മുക്കട്ടയിലെ വീട്ടില്‍ ഒന്നേകാല്‍ വര്‍ഷം ചങ്ങലക്കിട്ട് തടവില്‍ പാര്‍പ്പിച്ച ശേഷം ഷാബാ ഷെരീബിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി ചാലിയാര്‍ പുഴയുടെ എടവണ്ണ സീതിഹാജി പാലത്തിന് സമീപം തള്ളിയെന്നാണ് കേസ്.

ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി. സാജു കെ. അബ്രാഹം, സി.ഐ. വിഷ്ണു, എസ്.ഐ. മാരായ നവീന്‍ ഷാജ്, എം. അസൈനാര്‍, എ.എസ്.ഐ.മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ് കുമാര്‍, നിബിന്‍ദാസ്, സന്ധ്യ, ആതിര, ദീപ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Content Highlights: Murder of traditional healer; Main accused Shaibin Ashraf’s wife arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented