അമ്മയും മകനും സ്ഥിരമായി മദ്യപിക്കും, ഒടുവില്‍ കൊലപാതകം; മകന്‍ കസ്റ്റഡിയില്‍


ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനുവാണ് മരിച്ചത്.

Representational Image

പെരുവണ്ണാമൂഴി: മുതുകാട് ആദിവാസിസ്ത്രീ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ട സംഭവവുമായി ബന്ധപ്പെട്ട് മകനെ പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്ന സൂചനയെത്തുടര്‍ന്നാണ് മകന്‍ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുന്നത്.

ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനുവാണ് മരിച്ചത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ പരിക്കുകളുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനില്‍നിന്ന് എസ്.ഐ. ആര്‍.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ തേടി. ജാനുവിന്റെ വീട്ടില്‍നിന്ന് തലേദിവസം ബഹളംകേട്ടതായി സമീപവാസികള്‍ പറഞ്ഞിരുന്നു. മകന്‍ ജാനുവിനെ വടികൊണ്ട് അടിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. അമ്മയും മകനും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നുമാണ് പറയുന്നത്. അനീഷ് പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്നാണ് പോലീസ് വിശദമായി അന്വേഷണം തുടങ്ങിയത്.

മരിച്ച ജാനുവിന്റെ ശരീരത്തില്‍ കണ്ട പാടുകളും സംശയത്തിന് ഇടയാക്കി. രണ്ടുവര്‍ഷംമുമ്പ് അമ്മയെ കൊടുവാളുപയോഗിച്ച് അനീഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ആ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: murder in peruvannam moozhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented