ഹോട്ടലില്‍ വാക്ക് തര്‍ക്കം; കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു


സംഭവ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കുത്തിയെന്ന് കരുതുന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്

എറണാകുളം നോർത്ത്‌ മേൽപാലത്തിനു താഴെ കത്തിക്കുത്തിൽ ഒരാൾ മരിച്ച സ്ഥലം പോലീസ് പരിശോധിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

കൊച്ചി: നഗരമധ്യത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. എറണാകുളം ടൗണ്‍ഹാളിനു സമീപം ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കൊല്ലം സ്വദേശി എഡിസണ്‍ (40) ആണ് മരിച്ചതെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന മുളവുകാട് സ്വദേശിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

നോര്‍ത്ത് മേല്പാലത്തിനു താഴെയുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. പരസ്പരം പരിചയമുള്ളവരല്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി.

കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്നവരില്‍നിന്നു ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം താമസിക്കുന്ന ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് മുറി പരിശോധിച്ചപ്പോള്‍ ലഭിച്ച ആധാര്‍കാര്‍ഡ് ആണ് തുമ്പായത്. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: murder in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022

Most Commented