മാലിന്യ പ്ലാന്റില്‍നിന്ന് കാല് കണ്ടെത്തിയ സംഭവം; വെട്ടിനുറുക്കിയത് ഗുണ്ടാനേതാവിനെ 2 പേര്‍ അറസ്റ്റിൽ


ഇവരും കനിഷ്‌കറും തമ്മില്‍ തമിഴ്‌നാട്ടില്‍ വെച്ചുണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ

തിരുവനന്തപുരം: മുട്ടത്തറയിലെ മാലിന്യപ്ലാന്റില്‍ നിന്നും മനുഷ്യന്റെ കാല് കണ്ടെത്തിയ സംഭവത്തില്‍ ഒരുവര്‍ഷത്തിന് ശേഷം വന്‍ വഴിത്തിരിവ്. കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ടാനേതാവ് കനിഷ്‌കറിന്റേതാണെന്ന് പോലീസ് സ്ഥിരീകരണം. ഇതിനകം തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹത്തിന്റെ പകുതി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ സ്വദേശികളാണ് കേസിലെ പ്രതികള്‍.

ഇവരും കനിഷ്‌കറും തമ്മില്‍ തമിഴ്‌നാട്ടില്‍ വെച്ചുണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം. തമിഴ്‌നാട്ടിലെ പ്രശ്‌നത്തിന് ശേഷം നാട്ടിലെത്തിയ പ്രതികള്‍ കനിഷ്‌കറിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തകയും വെട്ടിനുറുക്കുകയുമായിരുന്നു. ശരീര ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു.



കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 15-ന് ആയിരുന്നു മെഡിക്കല്‍ കോളേജില്‍ നിന്നും മാലിന്യം ഒഴുകിയെത്തുന്ന പ്ലാന്റില്‍ ശുചീകരണ തൊഴിലാളികള്‍ കാല് കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ നിന്നും ഉപേക്ഷിച്ചതാകാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കേസിന് വഴിത്തിരിവുണ്ടായത്.


Content Highlights: murder case humen body parts enquiry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented