സഹോദരിയുടെ സുഹൃത്തിനെ ട്രക്ക് കയറ്റി കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങി; നാലുവര്‍ഷത്തിന് ശേഷം പിടിയില്‍


അറസ്റ്റിലായ നിധി | Photo Courtesy: NDTV

ന്യൂഡല്‍ഹി: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ നിധി(27)യെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ സ്വദേശമായ ഗാസിയബാദ് ഗോവിന്ദപുരത്തുനിന്നാണ് നിധിയെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍(സ്‌പെഷ്യല്‍ സെല്‍) ജസ്മീത് സിങ് പറഞ്ഞു.

2015-ല്‍ സാഗര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിധി. കേസില്‍ അറസ്റ്റിലായ യുവതിക്ക് 2018-ല്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് മുങ്ങിയത്.

നിധിയുടെ ഭര്‍ത്താവ് രാഹുല്‍ ജാട്ടും ഇതേ കൊലക്കേസില്‍ പ്രതിയാണ്. ഇയാള്‍ക്കും കേസില്‍ ജാമ്യം ലഭിച്ചിരുന്നു. രോഹിത് ചൗധരി, അങ്കിത് ഗുര്‍ജാര്‍ തുടങ്ങിയ കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്ത ബന്ധമുള്ളയാളാണ് രാഹുല്‍. നേരത്തെ മൂന്ന് കൊലക്കേസുകളിലും വധശ്രമ കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.

2015 ഏപ്രില്‍ ഒന്നിനാണ് രാഹുലും നിധിയും അടക്കം ഒമ്പതുപേര്‍ ചേര്‍ന്ന് സാഗര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഡല്‍ഹിയിലെ ജി.ടി.ബി. എന്‍ക്ലേവില്‍നിന്ന് ഉത്തര്‍പ്രദേശിലെ ബാഗ്പതിലേക്കാണ് ഇവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. അവിടെവെച്ച് ട്രക്ക് കയറ്റി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവം അപകടമരണമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

തന്റെ സഹോദരിയുമായി സാഗറിന് സൗഹൃദമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിധി പോലീസിന് നല്‍കിയ മൊഴി. നിധിയുടെ സഹോദരി ആരതിയും സാഗറും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ നിധിയും രാഹുലും എതിര്‍ത്തു. പക്ഷേ, ഇവരുടെ എതിര്‍പ്പുകള്‍ മറികടന്ന് ആരതി സാഗറുമായുള്ള സൗഹൃദം തുടര്‍ന്നു. വിവാഹത്തിന് ശേഷവും ആരതി സാഗറുമായി സൗഹൃദം സൂക്ഷിക്കുന്നതും ഇവര്‍ തമ്മില്‍ നേരിട്ടുകാണുന്നതും പതിവായിരുന്നു. ഇതോടെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു നിധിയുടെ മൊഴി.

Content Highlights: murder case accused woman arrested after four years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented