കൊല്ലപ്പെട്ട പ്രതി മണിച്ചൻ | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. വഴയില സ്വദേശി മണിച്ചനാണ് കൊല്ലപ്പെട്ടത്. 2011 ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചന്‍. ഇയാളും തിരുമല സ്വദേശിയായ ഹരികുമാറും ചേര്‍ന്ന് ഒരു ലോഡ്ജില്‍ മദ്യപിക്കുകയായിരുന്നു. നഗരാഥിര്‍ത്തിയിലുള്ള വഴയില ആറാംകല്ലിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി ഒന്‍പതരമണിയോടെ രണ്ട് പേര്‍ എത്തി മണിച്ചനേയും ഹരിയേയും ആക്രമിക്കുകയായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
വെട്ടേറ്റ ഇരുവരേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിച്ചന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. ഹരികുമാര്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും പോലീസ് പറയുന്നു.
നിരവധി കേസുകളില്‍ പ്രതിയാണ് മണിച്ചന്‍. അതുകൊണ്ട് തന്നെ മുന്‍വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു. മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം രണ്ടംഗ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
Content Highlights: murder case accused killed in thiruvananthapuram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..