പ്രതി ജോമോൻ
അടിമാലി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊലക്കേസ് പ്രതി രാജാക്കാട് പൊന്മുടി ഭാഗത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. രാജാക്കാട്-പൊന്മുടി റോഡരികില്‍ പാറമട ഭാഗത്ത് താമസിച്ചിരുന്ന കളപ്പുരയ്ക്കല്‍ ജോമോന് (37)ആണ് പോലീസിനെ വെട്ടിച്ച് കടന്നത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലുള്ള മാതാവ് വല്‍സമ്മയെ കാണുന്നതിന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇയാളെ കണ്ണൂരില്‍നിന്നു ഇവിടെ കൊണ്ടുവന്നത്. ചൊവ്വാഴ്ച രണ്ടോടെ കണ്ണൂരിലെ രണ്ട് പോലീസുകാരുമായി വീട്ടിലെത്തി.
മൂന്ന് മണിക്കൂര്‍ വീട്ടില്‍ തങ്ങുവാനായിരുന്നു കോടതിയുടെ അനുമതി. ബസിലാണ് പ്രതിയെ കൊണ്ടുവന്നത്. അമ്മയെ കണ്ട് തിരികെ റോഡിലേക്ക് നടക്കുംവഴി പൊന്മുടി ഡാം കാച്ച്മെന്റ് ഏരിയയിലെ ഇടവഴിയില്‍ വെച്ചാണ് ജോമോന് രക്ഷപ്പെട്ടത്. പോലീസുകാര്‍ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല.
2015-ല്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയായിരുന്നു ജോമോന്. പ്രതിയെ രാജാക്കാട് സ്റ്റേഷനില്‍ എത്തിച്ച് അവിടത്തെ പോലീസിന്റെകൂടി സഹായത്തോടെ വീട്ടില്‍ എത്തിക്കാനായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശം.
എന്നാല്‍ രാജാക്കാട് പോലീസ് ഇത് കാര്യമായി എടുത്തില്ലെന്ന് ആക്ഷേപം ഉണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജാക്കാട് പോലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
Content Highlights: murder case accused escaped from police custody in adimali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..