വേഗം പുറത്തിറങ്ങണം, ഭാര്യയോട് പറഞ്ഞത് കഴിഞ്ഞദിവസം; കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ചാടി


പ്രതീകാത്മക ചിത്രം/മാതൃഭൂമി

കോട്ടയം: കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ചാടി. യുവാവിനെ കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോനാണ് കോട്ടയം സബ് ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാള്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.

കോട്ടയത്ത് ഷാന്‍ബാബു എന്നയാളെ കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ കൊണ്ടിട്ട കേസിലാണ് മീനടം സ്വദേശിയായ ബിനുമോന്‍ റിമാന്‍ഡിലായത്. കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവറായിരുന്നു ഇയാള്‍.

മറ്റു കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും ജയിലില്‍ ശാന്തസ്വഭാവക്കാരനായതിനാലും ഇയാള്‍ക്ക് ജയിലിലെ അടുക്കളയിലാണ് ജോലി നല്‍കിയിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അടുക്കളയില്‍ ജോലിക്കെത്തിയ ബിനുമോന്‍, അടുക്കളയുടെ പിറകുവശത്ത് മതിലിനോട് ചാരിവെച്ചിരുന്ന പലക ഉപയോഗിച്ച് മതില്‍ ചാടിയെന്നാണ് കരുതുന്നത്. പുലര്‍ച്ചെ അഞ്ചരയോടെ നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ അധികൃതര്‍ 5.45-ഓടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ജയിലില്‍നിന്ന് രക്ഷപ്പെട്ട പ്രതി നഗരംവിട്ട് പോയിട്ടുണ്ടാകില്ലെന്നാണ് പോലീസിന്റെ നിഗമനം. നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. അതിനിടെ, കഴിഞ്ഞദിവസം ബിനുമോനെ സന്ദര്‍ശിക്കാനായി ഭാര്യ ജയിലില്‍ എത്തിയിരുന്നു. എത്രയുംപെട്ടെന്ന് തനിക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങണമെന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് ബിനുമോന്റെ നാടായ മീനടം കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.


Content Highlights: shan babu murder case accused escaped from kottayam jail

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented