പ്രതീകാത്മക ചിത്രം / AFP
ബെംഗളൂരു: ഒന്നരയും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളിയുവാവ് പോലീസിനെ വെട്ടിച്ച് കോടതിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു. ബെംഗളൂരുവിലെ ഹുളിമാവ് അക്ഷയനഗറില്‍ താമസിച്ച പാലക്കാട് കരിപ്പാളി പുഴക്കല്‍ വീട്ടില്‍ ജിതിന്‍ രാജന്‍ (37) ആണ് മരിച്ചത്.
റിമാന്‍ഡില്‍ക്കഴിയുന്ന ജിതിനെ ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പോലീസിന്റെ പിടിവിട്ട് ഓടിയ ജിതിന്‍, കോടതിക്കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒന്നരവയസ്സുള്ള മകന്‍ ശാസ്ത, അഞ്ചുവയസ്സുള്ള മകള്‍ തൗഷിണി എന്നിവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 2020 മാര്‍ച്ചിലാണ് ഇയാള്‍ അറസ്റ്റിലായത്. ഭാര്യ തമിഴ്നാട് വിരുതനഗര്‍ സ്വദേശിനി ലക്ഷ്മി ശങ്കരി ജോലിക്കുപോയ സമയത്തായിരുന്നു കൊലപാതകം.
2004 മുതല്‍ ജിതിന്‍ ബെംഗളൂരുവിലാണ്. 2013-ലാണ് സോഫ്റ്റ്വേര്‍ എന്‍ജിനിയറായ ലക്ഷ്മി ശങ്കരിയെ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാള്‍ ജോലിക്കുപോയിരുന്നില്ലെന്നും ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
Content Highlights: murder case accused commits suicide in bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..