യുവതിയെ കൊലപ്പെടുത്തി ചാക്കിനുള്ളിലാക്കിയ കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ
മുംബൈ: യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ റെയില്‍പാളത്തിനരികില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
മാഹിമില്‍ റെയില്‍വേ പാളത്തിനരികില്‍നിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാളം പരിശോധിക്കുന്ന റെയില്‍വേജീവനക്കാരാണ് ചാക്കുകെട്ട് കണ്ട് റെയില്‍വേ പോലീസിനെ വിവരമറിയിച്ചത്.
നിരവധി കുത്തേറ്റിരുന്നു. സരികയില്‍നിന്ന് 3000 രൂപ വികാസ് കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയത്. കാണാതായവരെക്കുറിച്ചുള്ള പരാതിയില്‍നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സരികയെ രണ്ടു ദിവസമായികാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. നിരീക്ഷണക്യാമറയില്‍നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു.
ശൗചാലയത്തില്‍ വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോറിക്ഷയില്‍ ഗോരേഗാവ് സ്റ്റേഷനില്‍ കൊണ്ടുവന്നു.
അവിടെനിന്ന് മൃതദേഹം ലോക്കല്‍ ട്രെയിനില്‍ കയറ്റി മാഹിമില്‍ തള്ളുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സന്തോഷ്നഗറില്‍ വീട്ടുജോലിക്കാരാണ് ഇരുവരും.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Content Highlights: murder case, 21 year old arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..