തൃശ്ശൂര്‍ നഗരമധ്യത്തില്‍ യുവതിയെ  ഷേവിങ് കത്തികൊണ്ട് കൊലപ്പെടുത്താന്‍ ശ്രമം


മാതൃഭൂമി ഗ്രാഫിക്‌സ്

തൃശ്ശൂര്‍: നഗരമധ്യത്തില്‍ യുവതിയെ ഷേവിങ് കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം. എം.ജി. റോഡിലെ നായ്ക്കനാല്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഐശ്വര്യ(25)യെ മേത്തല സ്വദേശി വിഷ്ണു (31) ആണ് ആക്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നു. ഐശ്വര്യയുടെ ശരീരത്തില്‍ മുറിവുകളുണ്ടായെങ്കിലും പരിക്ക് സാരമുള്ളതല്ല.

മേത്തലയില്‍ മുടിവെട്ടുകട നടത്തുന്ന വിഷ്ണു നായ്ക്കനാലിലെ സ്ഥാപനത്തിലെത്തി യുവതിയുമായി സംസാരിക്കുകയായിരുന്നു. ഇരുവരും തര്‍ക്കമുണ്ടായതോടെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് സ്ഥാപനത്തിലെ ജീവനക്കാര്‍ ഓടിയെത്തുമ്പോള്‍ മുടിവെട്ടുകടയില്‍ ഉപയോഗിക്കുന്ന ഷേവിങ് കത്തികൊണ്ട് ഐശ്വര്യയെ ആക്രമിക്കുന്നതാണ് കണ്ടത്. പരിക്കേറ്റ ഐശ്വര്യയെ ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

വിഷ്ണുവിനെ ജീവനക്കാര്‍ പിടികൂടി ഈസ്റ്റ് പോലീസിന് കൈമാറി. ഇയാള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ പേരില്‍ കൊലപാതകശ്രമത്തിന് കേസെടുത്തതായി സ്റ്റേഷന്‍ ഓഫീസര്‍ പി. ലാല്‍കുമാര്‍ അറിയിച്ചു.

Content Highlights: murder attempt-thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented