ബാറില്‍ ഗ്ലാസ് എടുത്തുമാറ്റാന്‍ പറഞ്ഞതില്‍ തര്‍ക്കം, ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു; പിടിയില്‍


അറസ്റ്റിലായ പ്രതികൾ

പാലക്കാട്: ചന്ദ്രനഗറിലെ ബാറില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നുപേര്‍ പിടിയിലായി. പുതുശ്ശേരി സ്വദേശികളായ വേയൂര്‍ വീട്ടില്‍ മണികണ്ഠന്‍ (26), വേനോലി നെല്ലിക്കല്‍പറമ്പ് വീട്ടില്‍ പ്രശാന്ത് (28), തെക്കേത്തറ കാച്ചാത്ത് വീട്ടില്‍ മണിക്കുട്ടന്‍ (22) എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്. തേങ്കുറിശ്ശി സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ജൂലായ് 22-നാണ് കേസിനാസ്പദമായ സംഭവം. ബാറില്‍ നില്‍ക്കുകയായിരുന്ന യുവാവിനോട് ഗ്ലാസ് എടുത്തുമാറ്റാന്‍ മൂവരും പറഞ്ഞത് കേള്‍ക്കാത്തതാണ് തുടക്കമെന്ന് പോലീസ് പറയുന്നു.

തുടര്‍ന്ന് കുപ്പിഗ്ലാസ് കൊണ്ട് തലയ്ക്കും മുഖത്തും മറ്റും അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഹോട്ടലിനകത്ത് സ്ഥാപിച്ച സി.സി.ടി.വി. കാമറിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മൂവരേയും തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ മൂവരേയും റിമാന്‍ഡ് ചെയ്തു.

പാലക്കാട് ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. എസ്. അനീഷ്, എസ്.സി.പി.ഒ. ഉദയപ്രകാശ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

Content Highlights: murder attempt in a bar in palakkad three arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented