പ്രോസിക്യൂട്ടറെയും മകളെയും വെട്ടിപരിക്കേല്‍പ്പിച്ചു; അഭിഭാഷകനെ പിടികൂടിയത് കേരളത്തില്‍നിന്ന്


നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് അമീര്‍ നിഷയുടെ പരാതിയെത്തുടര്‍ന്ന് സേലം പോലീസ് അബ്ദുല്‍ റഹ്‌മാനെ ജയിലിലടച്ചിരുന്നു

അബ്ദുൾ റഹ്‌മാൻ ഖാൻ

തിരുപ്പൂര്‍: മഹിളാ കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജമീല ബാനുവിനെയും (45) മകള്‍ അമീര്‍ നിഷയെയും (20) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ അഭിഭാഷകന്‍ അബ്ദുള്‍ റഹ്‌മാന്‍ ഖാനെ (25) ചൊവ്വാഴ്ച അറസ്റ്റുചെയ്തു. കേരളത്തില്‍ മലപ്പുറം ജില്ലയിലെ വഴിക്കടവില്‍നിന്നാണ് തിരുപ്പൂര്‍ പോലീസിന്റെ പ്രത്യേകസംഘം പ്രതിയെ പിടികൂടിയതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ വി. അനില്‍ കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

അവിടെയുള്ള ബന്ധുവിന്റെ വീട്ടിനടുത്തുവെച്ചാണ് പ്രതിയെ പിടിച്ചത്. പ്രതിക്കെതിരേ മുന്‍പും രണ്ട് കേസുകളുണ്ട്. തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് അമീര്‍ നിഷയുടെ പരാതിയെത്തുടര്‍ന്ന് സേലം പോലീസ് അബ്ദുല്‍ റഹ്‌മാനെ ജയിലിലടച്ചിരുന്നു. ഈ വിരോധത്തെത്തുടര്‍ന്നാണ് നഗരത്തിലെ തിരുപ്പൂര്‍ കുമാരന്‍ റോഡിനോടുചേര്‍ന്നുള്ള ബെസ്റ്റ് കോംപ്ലക്‌സിലെ ജമീല ബാനുവിന്റെ ഓഫീസില്‍ക്കയറി പ്രതി ഇരുവരെയും വെട്ടിയത്.

തലയ്ക്കും ദേഹത്തും മുറിവേറ്റ രണ്ടുപേരും കോയമ്പത്തൂരില്‍ ചികിത്സയിലാണ്. സംഭവശേഷം പ്രതി ഒളിവിലായിരുന്നു.

Content Highlights: murder attempt case tamilnadu lawyer arrested from kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022

Most Commented