പ്രതീകാത്മകചിത്രം | Photo: UNI
അടിമാലി: ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമം. സാരമായി പൊള്ളലേറ്റ പണിക്കന്‍കുടി കുരിശിങ്കല്‍ കുഴിക്കാട്ട് സാബുവിന്റെ ഭാര്യ ലൂസി (50), മകള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. തീകൊളുത്തിയ ശേഷം ഒളിവില്‍പോയ സാബുവിനെ തിങ്കളാഴ്ച വൈകീട്ടോടെ വെള്ളത്തൂവല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയോടും മകളോടും വഴക്കുണ്ടാക്കുന്നതിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. വീട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.
വീടിന് തീപടരുന്നതുകണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ തീ അണച്ചശേഷം പൊള്ളലേറ്റ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. വെള്ളത്തൂവല്‍ എസ്.എച്ച്.ഒ. ആര്‍. കുമാര്‍, എസ്.ഐ. സജി എന്‍.പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Content Highlights: murder attempt against wife and daughter in adimali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..