ഫാഹിം റഹ്‌മാൻ
ചാവക്കാട്: വഞ്ചനക്കേസില്‍ പ്രതിയായ പിതാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാംപ്രതിയായ മകന്‍ അറസ്റ്റില്‍.
പാലക്കാട് തൃത്താല ഊരത്തൊടിയില്‍ വീട്ടില്‍ ഫാഹിം റഹ്‌മാനാ(26)ണ് അറസ്റ്റിലായത്. ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നില്‍ 2020 നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വഞ്ചനക്കേസിലെ പ്രതി പോലീസുകാരെ തള്ളിയിട്ട് മകനോടിച്ച കാറില്‍ കയറി രക്ഷപ്പെടുന്നത് തടയാന്‍ ശ്രമിച്ച ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നന്ദകുമാറിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
സംഭവത്തില്‍ നന്ദകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണ് ചാവക്കാട് എസ്.എച്ച്.ഒ. വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മകന്‍ ഓടിച്ചിരുന്ന കാറില്‍ കയറി രക്ഷപ്പെട്ട, കേസിലെ ഒന്നാംപ്രതി പാലക്കാട് തൃത്താല ഊരത്തൊടിയില്‍ അബ്ദുള്ള(58)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി ഫാഹിം റഹ്‌മാനെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. ബിജു, സിനീയര്‍ സി.പി.ഒ. ഷിനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Content Highlights: murder attempt against policeman accused arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..