പ്രണയം നിരസിച്ചതിന് കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെ തള്ളിയിട്ട് രക്ഷപ്പെട്ട് 14-കാരി


ജിനേഷ്

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ വിരോധത്തില്‍ 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22-കാരന്‍ അറസ്റ്റില്‍. കുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ തള്ളിയിട്ടതിനാല്‍ പെണ്‍കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെ പോലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണിലെ ട്യൂഷന്‍ സെന്ററിന് സമീപമാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് ബാഗില്‍ കത്തിയുമായി ഇയാള്‍ ആനമങ്ങാട് എത്തി. ട്യൂഷന്‍ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിച്ചു. കുത്താനായുന്നതു കണ്ട് കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ചയില്‍ കത്തി തെറിച്ചുപോയി. പെണ്‍കുട്ടി ബഹളംവെച്ച് ആളുകള്‍ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വന്ന വാഹനത്തില്‍ തട്ടി വീണ്ടും വീണു.

വീഴ്ചയില്‍ ജിനേഷിന്റെ കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്‌സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. കെ.ജെ. ബൈജു, സീനിയര്‍ സി.പി.ഒ. രമണി, സി.പി.ഒ. ഷജീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

Content Highlights: murder attempt against a girl by young man for rejecting love proposal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented