ഫ്‌ളാറ്റിൽനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ പോലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു | Photo: ANI
മുംബൈ: രാജ്യത്തെ നടുക്കി വീണ്ടും ശ്രദ്ധ വാള്‍ക്കര്‍ മോഡല്‍ കൊലപാതകം. മുംബൈ നഗരത്തിലാണ് യുവതിയെ കൊന്ന് പലകഷണങ്ങളായി വെട്ടിനുറുക്കിയത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ മിറ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ(32)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനിയാണ് കൃത്യം നടത്തിയതെന്നും കൊലയ്ക്ക് ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിനുറുക്കിയെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി മറ്റു ഫ്‌ളാറ്റിലുള്ളവര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നയാനഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയായ മനോജിനെയും ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട സരസ്വതിയും പ്രതി മനോജും കഴിഞ്ഞ മൂന്നുവര്‍ഷമായി മിറ റോഡിലെ ഫ്‌ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. നാലുദിവസം മുമ്പാണ് പ്രതി പങ്കാളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയെ ഫ്‌ളാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന ഇലക്ട്രിക് കട്ടര്‍ വാങ്ങിയാണ് മൃതദേഹം വെട്ടിനുറുക്കിയത്.
ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 13 മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വെട്ടിനുറുക്കിയശേഷം ഇവയെല്ലാം പ്രഷര്‍ കുക്കറിലിട്ട് വേവിച്ചതായും ഇതിനുശേഷം ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലേക്ക് മാറ്റിയിരുന്നതായും ഇത് മറ്റൊരിടത്ത് ഉപേക്ഷിക്കാനാണ് പ്രതി പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.
ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് മുംബൈ ഡി.സി.പി. ജയന്ത് ബാജ്ബാലെയും മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: mumbai woman killed and chopped into pieces by live in partner


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..